ഓട്ടോമാറ്റിക്ക് പൈലറ്റിംഗ് സംവിധാനത്തിൽ കൂടുതൽ ഗവേഷണവും പരീക്ഷണവും നടത്തുന്നതിന്റെ ഭാഗമായി ഡൈനാമിക്ക് ഏവിയേഷൻ കമ്പനിയുമായി മെർലിൻ ലാബ് കരാറിൽ എത്തിയിട്ടുണ്ട്. ചരക്ക് നീക്കത്തിനായുള്ള വിമാനങ്ങളിലും യാത്രാ വിമാനങ്ങളിലും ഓട്ടോമാറ്റിക്ക് പൈലറ്റ് സംവിധാനം കൊണ്ടുവരികയാണ് ഇവർ ഉദ്ദേശിക്കുന്നത്. സുരക്ഷിതവും പൂർണ്ണമായും ഡിജിറ്റിലൈസ് ചെയ്തതുമായ ഓട്ടോമാറ്റിക്ക് പൈലറ്റ് സംവിധാനം സമീപ ഭാവിയിൽ തന്നെ സാധ്യമാക്കുകയാണ് മെർലിൻ ലാബിൻ്റെ ലക്ഷ്യം.
advertisement
ഡൈനാമിക്ക് ഏവിയേഷനുമായി ഉണ്ടാക്കിയ കരാർ പ്രകാരം ഇവരുടെ 55 ബീച്ച് ക്രാഫ്റ്റ് കിംഗ് എയർ എയർക്രാഫ്റ്റുകളിൽ മെർലിൻ ലാബ് നിർമ്മിച്ച ഓട്ടോമാറ്റിക്ക് ഫ്ലൈറ്റ് സാങ്കേതിക വിദ്യ ഉപയോഗിക്കും. കാലിഫോർണിയയിലെ മൊജാവേ എയർ ആൻഡ് സ്പേസ് സ്പോട്ടിൻ്റെ വിമാനങ്ങളാണ് ഇതുവരെ ഇവർ പരീക്ഷണങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. റിമോർട്ട് കൺട്രോളിലൂടെ പൈലറ്റില്ലാതെ വിമാനം പറത്തുക എന്നതല്ല കമ്പനി ഉദ്ദേശിക്കുന്നത്. പൂർണ്ണമായും ഓട്ടോമാറ്റിക്ക് രീതിയിലുള്ള പ്രവർത്തനമാണ് ലക്ഷ്യമിടുന്നത്. അതേ സമയം എല്ലാം കൃത്യമാണോ എന്ന് മറ്റ് എവിടെയെങ്കിലും ഇരുന്ന് ഒരാൾക്ക് പരിശോധിക്കാനും സാധിക്കും.
ഓട്ടോ പൈലറ്റിംഗ് രീതി വ്യോമയാന മേഖലയിൽ കാലങ്ങൾക്ക് മുമ്പേ ഉള്ളതാണ് എന്ന കാര്യവും ഓർമ്മവേണം. വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയങ്ങളിലും ലാൻഡിംഗ് ചെയ്യുന്ന സമയങ്ങളിലും മാത്രമാണ് കൂടുതലായി പൈലറ്റിൻ്റെ സഹായം ആവശ്യമുള്ളത്. മനുഷ്യർക്ക് ചിലപ്പോഴൊക്കെ തെറ്റു പറ്റാം( ഭാഗ്യവശാൽ അത്തരം തെറ്റുകൾ കുറവാണ്) എന്നാൽ പൂർണ്ണമായും ഓട്ടോമാറ്റിക്ക് സാങ്കേതിക വിദ്യയിലേക്ക് നീങ്ങുന്നതോടെ അത്തരം ന്യൂനതകളും നമ്മുക്ക് പരിഹരിക്കാനാകും എന്ന് മെർലിൻ ലാബ് പറയുന്നു.
ഏറെ കാലമായി വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിലൂടെ തങ്ങളുടെ സാങ്കേതിക വിദ്യക്ക് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ്റെ സർട്ടിഫിക്കേഷൻ ലഭിക്കും എന്നും കമ്പനി വിലയിരുത്തുന്നു. ഇത്തരം ഓട്ടോമാറ്റിക്ക് പൈലറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിമാനങ്ങൾ അമേരിക്കൻ ആകാശത്തിലൂടെ പറക്കുന്നതിന് ഇത് അനിവാര്യമാണെന്നും കമ്പനി പറയുന്നു.
മെർലിൻ ലാബ് കണ്ടെത്തിയ ടെക്നോളജിയുമായി ബന്ധപ്പെട്ട് ഒരു വീഡിയോയും യൂട്യൂബിൽ പങ്കുവച്ചിട്ടുണ്ട്. പൈലറ്റില്ലാതെ പറക്കുന്ന വിമാനങ്ങൾ വീഡിയോയിൽ നമ്മുക്ക് കാണാനാകുന്നതാണ്. കോക്പിറ്റിൽ പൈലറ്റില്ലാതെയുള്ള വിമാനങ്ങൾ അടുത്ത കാലത്ത് തന്നെ സാധ്യമാകും എന്നാണ് ഈ വീഡിയോ കാണിക്കുന്നത്. യൂ ട്യൂബിൽ മികച്ച പ്രതികരണവും ഈ വീഡിയോക്ക് ലഭിച്ചിരുന്നു. ഓട്ടോമാറ്റിക്ക് കാറുകൾ ഉൾപ്പടെ ഇന്ന് വിപണിയിൽ ഉണ്ട്.