പിക്സി തന്‍റെ കളിപ്പാട്ട ബിസിനസിൽനിന്ന് വിട്ടുനിൽക്കുകയാണെന്ന വിവരം അവളുടെ അമ്മ News.com.au എന്ന വെബ്സൈറ്റിനോട് സ്ഥിരീകരിച്ചു. പിക്സി ഹൈസ്കൂൾ പഠനത്തിനായി തയ്യാറെടുക്കുകയാണെന്നും അവർ പറഞ്ഞു. പിക്സിയുടെ പഠനം തുടരാൻ വേണ്ടി ബിസിനസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വീട്ടുകാർ ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് കുറച്ച് മാസങ്ങളായി. അതിനൊടുവിലാണ് പിക്സി ബിസിനസിൽനിന്ന് പൂർണമായി വിട്ടുനിൽക്കാൻ തീരുമാനിച്ചത്.
മൂന്ന് വർഷം മുമ്പ് ആരംഭിച്ച പിക്സിയുടെയും കുടുംബത്തിന്‍റെയും ഓൺലൈൻ ബിസിനസ്സ് ഇപ്പോൾ ഓസ്‌ട്രേലിയൻ കുട്ടികൾക്കിടയിൽ ഒരു ജനപ്രിയ ബ്രാൻഡായി മാറിയിട്ടുണ്ട്. പിക്സി വിട്ടിനിൽക്കുമെങ്കിലും അവരുടെ ഓൺലൈൻ സ്റ്റോർ ശക്തമായി മുന്നോട്ടുപോകുമെന്നാണ് ഓസ്ട്രേലിയയിലെ വിപണി വിദഗ്ദ്ധർ പറയുന്നത്.
advertisement
പിക്‌സിയുടെ സംരംഭകത്വ മനോഭാവവും ബിസിനസിന്റെ വിജയവും തനിക്ക് ഏറെ അഭിമാനകരമാണെന്ന് പിക്സിയുടെ അമ്മ മോമേഗർ പറയുന്നു. പഠിക്കാൻ പോകുന്നതോടെ പിക്സി പൂർണമായും ബിസിനസിൽനിന്ന് വിട്ടുനിൽക്കുന്നുവെന്ന് പറയാനാകില്ല. ഇത് ഒരു സെമി-റിട്ടയർ ചെയ്യൽ മാത്രമാണെന്ന് മോമേഗർ പറയുന്നു.
പിക്സിയുടെ നിലവിലെ വരുമാനം ഏകദേശം രണ്ടു കോടിയോളം രൂപ വരുമെന്നാണ് റിപ്പോർട്ട്. ഏകദേശം 33 ലക്ഷം രൂപ ചെലവഴിച്ചാണ് പിക്സിയുടെ പതിനൊന്നാം പിറന്നാൾ ആഘോഷിച്ചത്. ഇതുവരെ സമ്പാദിച്ച പണം പാവപ്പെട്ടവരെ സഹായിക്കാൻ ചെലവിടാനും, പിക്സിയുടെ മാതാപിതാക്കൾ തീരുമനിച്ചിട്ടുണ്ട്.