TRENDING:

ഭർത്താക്കന്മാരെയും ഡേ കെയറിലാക്കാം; ബിസിനസ് ഐഡിയയെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

Last Updated:

ബിസിനസുകള്‍ക്ക് നിലവിലുള്ള ആശയത്തിന് പുറമെ ചിന്തിക്കാനും അവരുടെ ഉപഭോക്താക്കള്‍ക്ക് അതുല്യമായ സേവനങ്ങള്‍ നല്‍കാനും കഴിയും എന്നതിന്റെ മികച്ച ഉദാഹരണമാണ് ഹസ്ബന്‍ഡ് ഡേ കെയര്‍ സെന്റര്‍ എന്ന് അദ്ദേഹം വ്യക്തമാക്കി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുട്ടികള്‍ക്കുള്ള ഡേ കെയര്‍ സെന്ററുകളെക്കുറിച്ച് അറിയാത്തവര്‍ ചുരുക്കമാണ്. ജോലിയുള്ള മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ഡേ കെയര്‍ സെന്ററുകള്‍ വലിയൊരു ആശ്വാസം തന്നെയാണ്. എന്നാല്‍ ഭർത്താക്കന്മാർക്കായുള്ള ഡേ കെയറിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഡെന്‍മാര്‍ക്കിലെ ഒരു കഫേയാണ് ഇത്തരമൊരു ആശയവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കോപ്പന്‍ഹേഗനിലെ ഗ്രീന്‍ ടവേഴ്സിലെ ഒരു കഫേയാണ് ഹസ്ബന്റ് ഡേ കെയര്‍ എന്ന ആശവുമായി രംഗത്തെത്തിയിരിക്കുന്നത്.
advertisement

ഒറ്റ ദിവസം കൊണ്ട് കഫേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ‘നിങ്ങള്‍ക്കായി ചെലവഴിക്കാന്‍ സമയമില്ലേ? വിശ്രമിക്കാന്‍ സമയം ആവശ്യമാണോ? ഷോപ്പിംഗിന് പോകണോ? നിങ്ങളുടെ ഭര്‍ത്താവിനെ ഞങ്ങളോടൊപ്പം വിടുക! അവരെ ഞങ്ങള്‍ പരിപാലിക്കും! നിങ്ങള്‍ അവരുടെ ഭക്ഷണത്തിനായുള്ള പണം മാത്രം നല്‍കിയാല്‍ മതി’ ഇതാണ് കഫേയുടെ മുന്നില്‍ വെച്ചിരിക്കുന്ന ബോര്‍ഡില്‍ കുറിച്ചിരിക്കുന്നത്.

ഇതുവരെ പരീക്ഷിക്കാത്ത ആശയവും ഈ ബോര്‍ഡും മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്രയെയും ആകര്‍ഷിച്ചിരിക്കുകയാണ്, അദ്ദേഹം കഫേയെ അഭിനന്ദിക്കുകയും ചെയ്തു.

advertisement

ഗൂഗിള്‍ ക്രോമിലെ ദിനോസര്‍ ഗെയിം ജയിക്കാൻ വഴി കണ്ടെത്തിയ എഞ്ചിനീയർക്ക് ഗൂഗിളില്‍ നിന്ന് ഇന്റര്‍വ്യൂ കോള്‍

‘പുതിയ ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മാത്രമല്ല, നിലവിലുള്ള ഉത്പന്നത്തിന് പ്രയോജനം ലഭിക്കുന്ന പുതിയ കാര്യങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് കാര്യം! ബ്രില്ല്യന്റ്’- എന്നാണ് അദ്ദേഹം ട്വീറ്റില്‍ കുറിച്ചത്.

ബിസിനസുകള്‍ക്ക് നിലവിലുള്ള ആശയത്തിന് പുറമെ ചിന്തിക്കാനും അവരുടെ ഉപഭോക്താക്കള്‍ക്ക് അതുല്യമായ സേവനങ്ങള്‍ നല്‍കാനും കഴിയും എന്നതിന്റെ മികച്ച ഉദാഹരണമാണ് ഹസ്ബന്‍ഡ് ഡേ കെയര്‍ സെന്റര്‍ എന്ന് അദ്ദേഹം വ്യക്തമാക്കി.

advertisement

ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് ട്വിറ്റര്‍ ഉപയോക്താക്കളില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പങ്കാളികളുടെ ഭാഗത്ത് നിന്ന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഷോപ്പിംഗ് നടത്താന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മികച്ച ആശയമാണിതെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ പുരുഷന്മാരെ പരിപാലിക്കേണ്ട ആവശ്യമില്ലെന്നും, വീട്ടില്‍ തന്നെ കഴിഞ്ഞോളാമെന്നുമാണ് മറ്റു ചിലര്‍ പറഞ്ഞത്.

advertisement

advertisement

‘സര്‍, പങ്കാളികള്‍ ആര്‍ഭാടം കാണിക്കുന്നതിനെ പുരുഷന്മാര്‍ നിരുത്സാഹപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ ചില മാളുകള്‍ പുരുഷന്മാര്‍ക്കായി ഡേകെയര്‍ സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അവിടെ അവര്‍ക്ക് വിശ്രമിക്കാനും ലഘുഭക്ഷണങ്ങളും പാനീയങ്ങളുമായി ടിവി കാണാനും കഴിയും, അതേസമയം സ്ത്രീകള്‍ അവരുടെ പേഴ്സ് കാലിയാക്കുകയും ചെയ്യും’ എന്നാണ് മറ്റൊരു കമന്റ്.

‘പുരുഷന്മാര്‍ക്ക് ഒരു ഡേകെയര്‍ സെന്റര്‍ ആവശ്യമില്ല. ആരുടെ സഹായം ആവശ്യമില്ലെങ്കിൽ അവര്‍ വീട്ടിലിരുന്നോളും’ മറ്റൊരു ഉപയോക്താവ് ട്വീറ്റ് ചെയ്തു.

ഇത് ഒരു ഭ്രാന്തന്‍ ആശയമാണ്, എല്ലാവരും തങ്ങളുടെ ഭര്‍ത്താക്കന്മാരെ ഇവിടെ ആക്കിയിട്ട് പോകുകയാണെന്ന് വിചാരിക്കുക… അങ്ങനെയെങ്കില്‍, ഡേ കെയര്‍ സെന്റില്‍ എന്താണ് നടക്കുന്നതെന്നാണ് അറിയേണ്ടത് മറ്റൊരു ഉപയോക്താവ് ട്വീറ്റ് ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നേരത്തെ, എഐ ഉപയോഗിച്ച് ഒരു പെണ്‍കുട്ടി പ്രായമാകുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ കാണിക്കുന്ന ഒരു വീഡിയോ ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അഞ്ച് വയസ്സ് മുതല്‍ 95 വയസ്സ് വരെയുള്ള പെണ്‍കുട്ടിയുടെ മാറ്റമാണ് വീഡിയോയില്‍ കാണിക്കുന്നത്. മനോഹരമെന്നാണ് മഹീന്ദ്ര ഇതിനെ വിശേഷിപ്പിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഭർത്താക്കന്മാരെയും ഡേ കെയറിലാക്കാം; ബിസിനസ് ഐഡിയയെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര
Open in App
Home
Video
Impact Shorts
Web Stories