ഗൂഗിള്‍ ക്രോമിലെ ദിനോസര്‍ ഗെയിം ജയിക്കാൻ വഴി കണ്ടെത്തിയ എഞ്ചിനീയർക്ക് ഗൂഗിളില്‍ നിന്ന് ഇന്റര്‍വ്യൂ കോള്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വീഡിയോ ഇതുവരെ ആറ് ദശലക്ഷത്തിലധികം പേര് കാണുകയും 251,000-ലധികം ലൈക്കുകളും നേടി
വളരെ ലളിതമായി ഗൂഗിള്‍ ക്രോമിന്റെ ദിനോസര്‍ ഗെയിം കളിക്കാൻ വഴി കണ്ടെത്തിയതിനെ തുടര്‍ന്ന് ഗൂഗിളില്‍ നിന്ന് ഒരു ഇന്റര്‍വ്യൂ കോള്‍ ലഭിതിന്റെ അനുഭവം പങ്കുവെച്ച് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗെയിം കളിക്കുന്നതിനായുള്ള ഒരു ഹാക്കിന്റെ വീഡിയോ ലിങ്ക്ഡ്ഇനില്‍ വൈറലായതിന് ശേഷം ടെക് ഭീമനായ ഗൂഗിൾ അഭിമുഖത്തിനായി തന്നെ സമീപിച്ചുവെന്ന് ക്വസ്റ്റ്ബുക്കിലെ എഞ്ചിനീയറായ അക്ഷയ് നരിസെട്ടി ട്വിറ്ററില്‍ കുറിച്ചു. ‘ഈ പ്രോജക്റ്റ് എനിക്ക് ഗൂഗിളില്‍ നിന്ന് ഒരു ഇന്റര്‍വ്യൂ കോള്‍ നേടിത്തന്നു’ ക്രോം ദിനോസര്‍ ഗെയിം ഹാക്ക് ചെയ്യുന്ന ഒരു ക്ലിപ്പ് പങ്കിട്ടുകൊണ്ട് നരിസെട്ടി പറഞ്ഞു.
അടുത്ത ട്വീറ്റില്‍, കീബോര്‍ഡിലെ സ്പേസ് ബാര്‍ അമര്‍ത്താന്‍ ഒരു ഉപകരണം പ്രോഗ്രാം ചെയ്യാന്‍ താന്‍ മൈക്രോ കണ്‍ട്രോളര്‍ ആര്‍ഡ്വിനോ ഉപയോഗിച്ചതായും അദ്ദേഹം പറയുന്നുണ്ട്. ഇത് ദിനോസറിനെ തുടര്‍ച്ചായി എല്ലാ തടസ്സങ്ങളെയും ചാടി കടക്കാന്‍ അനുവദിച്ചു. ഇതിലൂടെ അദ്ദേഹം ഗെയിമില്‍ 300 പോയിന്റ് സ്‌കോര്‍ ചെയ്തു.
advertisement
This Project got me an interview at Google. pic.twitter.com/o4I1OVfHny
— Akshay Narisetti (@AkshayNarisetti) April 27, 2023
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നരിസെട്ടി ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ഇത് ട്വിറ്ററില്‍ വലിയ ചര്‍ച്ചക്ക് കാരണമായി. വീഡിയോ ഇതുവരെ ആറ് ദശലക്ഷത്തിലധികം പേര് കാണുകയും 251,000-ലധികം ലൈക്കുകളും നേടി. ‘ഈ ആഴ്ചയില്‍ എന്റെ ട്വിറ്റര്‍ ഫീഡില്‍ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ഒന്നാണിത്, അഭിനന്ദനങ്ങള്‍’ എന്നാണ് ഒരു ട്വീറ്റര്‍ ഉപയോക്താവ് കമന്റ് ചെയ്തത്.
advertisement
‘ഇത് അതിശയകരമാണ് ! കഴിയുമെങ്കില്‍, നിങ്ങള്‍ പഠിച്ച കാര്യങ്ങൾ എന്തൊക്കെയാണെന്നും നിങ്ങള്‍ എങ്ങനെയാണ് ഈ ആശയം കണ്ടെത്തിയതെന്നും പറഞ്ഞു തരാൻ സാധിക്കുമോ? മറ്റൊരാൾ കമന്റ് ചെയ്തു. അതേസമയം നരിസെട്ടിയുടെ ദിനോസർ ഗെയിം ഹാക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിരിക്കുകയാണ്. നരിസെട്ടി എസ്ആര്‍എം യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടുത്തിടെ ഗൂഗിൾ ലോകമെമ്പാടുമുള്ള 12,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ചെലവ് ചുരുക്കൽ നടപടികൾ ഗൂഗിൾ പരിഗണിക്കുന്നത്. ഇതിന്റെ ഭാഗമായി എഞ്ചിനീയറിംഗ് ടീമിന് മാത്രം സൗജന്യ ആപ്പിൾ മാക്ബുക്കുകൾ നൽകാനാണ് കമ്പനിയുടെ നീക്കം.
advertisement
എഞ്ചിനീയറിംഗ് ഇതര വിഭാഗത്തിലെ ജീവനക്കാർക്ക് ക്രോംബുക്ക് ലഭിക്കുമെന്നാണ് സിഎൻബിസി റിപ്പോർട്ട്.ഇതിന് പുറമെ ജീവനക്കാർക്കുള്ള ഭക്ഷണ ബജറ്റും ലോണ്ടറി സേവനങ്ങൾ പോലുള്ള ആനുകൂല്യങ്ങളും ഗൂഗിൾ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടാതെ ഫിറ്റ്നസ് ക്ലാസുകൾ, സ്റ്റേപ്ലറുകൾ, ടേപ്പ്, ജീവനക്കാരുടെ ലാപ്ടോപ്പ് ഇടക്കിടെ മാറ്റുന്നത് എന്നിവക്കായി പണം ചെലവഴിക്കുന്നത് വെട്ടിക്കുറയ്ക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 01, 2023 2:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഗൂഗിള്‍ ക്രോമിലെ ദിനോസര്‍ ഗെയിം ജയിക്കാൻ വഴി കണ്ടെത്തിയ എഞ്ചിനീയർക്ക് ഗൂഗിളില്‍ നിന്ന് ഇന്റര്‍വ്യൂ കോള്‍