നോയിഡയില്‍ നിന്നുള്ള ചീക്കു യാദവ് എന്ന ആണ്‍കുട്ടി ഒരു മഹീന്ദ്ര ഥാര്‍ വാങ്ങാനുള്ള ആഗ്രഹം പിതാവിനോട് പ്രകടിപ്പിക്കുന്നതാണ് വീഡിയോ. വീഡിയോയിൽ ഹീന്ദ്രയുടെ ഥാറും എക്‌സ്. യു. വിയും ഒന്നുതന്നെയാണഎന്നും രണ്ടും 700 രൂപയ്ക്ക് വാങ്ങാമെന്നുമാണ് കുട്ടി പറയുന്നത്. ഇങ്ങനെയെങ്കില്‍ തങ്ങള്‍ താമസിയാതെ പാപ്പരാകുമെന്നാണ് ആനന്ദ് മഹീന്ദ്ര നൽകിയ മറുപടി. ഒരുമിനുട്ടും ഇരുപത്തിയൊന്‍പത് സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോയാണ് ആനന്ദ് മഹീന്ദ്ര പങ്കുവച്ചിരിക്കുന്നത്.
Also read-പുത്തൻ ചിത്രങ്ങളുമായി താരപുത്രി; കൽപ്പന മോഡേൺ ലുക്കിലേക്ക് മാറിയതുപോലെയെന്ന് ആരാധകർ
advertisement
ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ ഏഴ് ലക്ഷത്തോളം പേര്‍ കണ്ട് കഴിഞ്ഞു.' ഐ ലവ് ചീക്കു എന്ന് പറഞ്ഞ് എന്റെ സുഹൃത്താണ് ഈ വിഡിയോ അയച്ചുതന്നത്. ഇന്‍സ്റ്റയിലെ അവന്റെ ചില വീഡിയോകളും ഞാന്‍ കണ്ടു. ഇപ്പോള്‍ ഞാനും അവനെ ഇഷ്ടപ്പെടുന്നു. എന്നാല്‍ അവന്‍ വാദിക്കുന്നത് പോലെ ഥാര്‍ 700 രൂപയ്ക്ക് വിറ്റാല്‍ നമ്മള്‍ ഉടനെ കടക്കെണിയിലാവും എന്നതാണ് എന്റെ പ്രശ്നം', ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.
ആനന്ദ് മഹീന്ദ്ര പങ്കുവെച്ച വീഡിയോ പെട്ടന്ന് തന്നെ വൈറലായി മാറി. ഹൃദയവും സ്‌നേഹവും നിറഞ്ഞ ഇമോജികള്‍ പങ്കുവെച്ച നിരവധി പേര്‍ തങ്ങളുടെ അഭിപ്രായങ്ങളും രേഖപ്പെടുത്തി. ചിലര്‍ കുട്ടിയുടെ ആഗ്രഹം നിറവേറ്റാന്‍ അഭ്യര്‍ഥിച്ചപ്പോള്‍ മറ്റുള്ളവര്‍ സാധ്യതയുള്ള ബിസിനസ് ആശയങ്ങളെക്കുറിച്ചാണ് പറഞ്ഞത്.