ഇന്ത്യന്‍ സിനിമകളിലെ ആക്ഷന്‍ സീനുകളില്‍ ടാറ്റ സുമോയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാഹനമാണ് സ്‌കോര്‍പിയോ. ചേസിങ്ങിനും പൊട്ടിത്തെറിയ്ക്കാനും ഒക്കെ ഇത്തരം വാഹനങ്ങള്‍ സിനിമകളില്‍ ഉപയോഗിച്ചു വരുന്നു.
ബോളിവുഡിലെ ഇത്തരം 'പൊട്ടിത്തെറി' സിനിമയുടെ സംവിധായകനാണ് രോഹിത് ഷെട്ടി. പുതിയ സ്‌കോര്‍പിയോയുടെ ടീസര്‍ വന്നതിന് പിന്നാലെ വാഹനത്തിന്റെ ചിത്രവും അദ്ദേഹവുമായി ബന്ധിപ്പിച്ച് നിരവധി ട്രോളുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞത്.
ഒടുവില്‍ ഇത്തരത്തിലുള്ള ഒരു രസകരമായ ട്രോളിനു മറുപടി നല്‍കിയിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. മിസ്റ്റര്‍ രോഹിത് ഷെട്ടി പുതിയ സ്‌കോര്‍പിയോ നിങ്ങള്‍ക്ക് കത്തിക്കണമെങ്കില്‍ ഒരു അണുബോംബ് തന്നെ വേണ്ടി വരുമെന്നാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ രസകരമായി കുറിച്ചിരിക്കുന്നത്. രോഹിത് ഷെട്ടിയെ പരാമര്‍ശിച്ചുള്ള ട്രോള്‍ ചിത്രം പങ്കുവെച്ചാണ് ആനന്ദ് മഹീന്ദ്ര ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നതും.
advertisement
പുതിയ സ്‌കോര്‍പിയോ എന്‍ ഏറ്റവും മികച്ച സുരക്ഷ സംവിധാനങ്ങളുമായാണ് നിരത്തുകളില്‍ എത്തുകയെന്നാണ് അദ്ദേഹം പരോക്ഷമായി പറഞ്ഞുവെക്കുന്നത്.