തമിഴ്നാട് ചെങ്കൽപ്പേട്ട് സ്വദേശിനിയാണ്. പീഠത്തിൽ ഇരുന്ന് ജനങ്ങളെ അനുഗ്രഹിക്കുകയും, ആൾക്കാർ അവരുടെ കാൽക്കൽ വീഴുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 'അരസു അമ്മ' എന്നാണ് പുതിയ പേര്.
ഇവരുടെ വരാനിരിക്കുന്ന പരിപാടികൾ പോലീസ് റദ്ദാക്കിയിട്ടുണ്ട്. (വൈറൽ വീഡിയോ ചുവടെ കാണാം)
Also read: പുരുഷന്മാർക്ക് വേണ്ടി പ്രതികരിക്കാൻ ആരുണ്ട്? ചോദ്യവുമായി മിഥുൻ രമേഷിന്റെ 'ബേബി സാം'
advertisement
'രാവിലെ മുതൽ രാത്രി വരെ കഷ്‌ടപ്പെട്ടു വരുന്ന ഭർത്താവ് ഇ.എം.ഐ., ലോൺ, പലിശ, കേബിൾ, പത്രം, പാൽ എന്നിങ്ങനെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ശ്രമിക്കുമ്പോൾ ഭാര്യ തിരിച്ച് തരുന്നത് പരാതിയും പരിഭവവും മാത്രം!' ഒരു ഭർത്താവിന്റെ രോദനമാണ് ഇത്. പറയുന്നത് പ്രേക്ഷരുടെ പ്രിയ നടനും അവതാരകനുമായ മിഥുൻ രമേഷ് (Mithun Ramesh). പുതിയ സിനിമയുടെ ടീസറിൽ പുരുഷന്മാർക്ക് വേണ്ടി സംസാരിക്കാൻ ആരുണ്ട് എന്ന ചോദ്യവുമായി വരുന്ന ഒരു പുരുഷനിതാ.
ഭർത്താവിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഒരു ന്യൂസ് നൈറ്റോ, ഒരു കോളം വാർത്തയോ ഉണ്ടോ? ആക്ടിവിസ്റ്റ് അല്ല, പക്ഷെ ഒരാവേശത്തിന്റെ പേരിൽ പുരുഷന്മാർക്ക് വേണ്ടി പ്രതികരിച്ചതേയുള്ളൂ എന്ന് ഈ കഥാപാത്രം പറയുന്നത് കേൾക്കാം.
മിഥുൻ രമേഷ്, അഞ്ജലി നായർ (Anjali Nair) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവൻ ബോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ബേബി സാം' (Baby Sam) എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ, സൈന മൂവീസിലൂടെ റിലീസ് ചെയ്തു. നസീർ സംക്രാന്തി, സജീവ് കുമാർ, റിതു പി. രാജൻ, ഷാജി ഏബ്രഹാം, ബിനു കെ. ജോൺ, മായ, രേവതി ഷാരിയേക്കൽ, ആയൂഷ് എന്നിവരാണ് മറ്റഭിനേതാക്കൾ.
