രാജു എന്ന കച്ചവടക്കാരനില്‍ നിന്ന് ചീപ്പ് വാങ്ങുന്ന താരമാണ് വീഡിയോയിലുള്ളത്. 20 രൂപയ്ക്കാണ് രാജു ചീപ്പ് വില്‍ക്കുന്നത്. കഷണ്ടിയായ തനിക്ക് ചീപ്പിന്റെ ആവശ്യമേയില്ലെന്ന് വീഡിയോയുടെ കാപ്ഷനില്‍ അനുപം ഖേര്‍ പറയുന്നുണ്ട്. എന്നാല്‍, കച്ചവടക്കാരന്‍ തന്റെ പിറന്നാളാണെന്ന് പറഞ്ഞതിനാല്‍ ചീപ്പ് വാങ്ങുകയായിരുന്നുവെന്നും താരം പറഞ്ഞു.
മുംബൈയിലെ തെരുവുകളില്‍ ചീപ്പ് വിൽക്കുന്നയാളാണ് രാജു. എനിക്ക് ചീപ്പ് വാങ്ങേണ്ട ഒരു ആവശ്യവുമില്ലായിരുന്നു. എന്നാല്‍, അന്ന് അദ്ദേഹത്തിന്റെ പിറന്നാള്‍ ആയിരുന്നു. എന്നാല്‍, ഞാന്‍ ഒരു ചീപ്പ് വാങ്ങുകയാണെങ്കില്‍ അത് അദ്ദേഹത്തിന് നല്ലൊരു തുടക്കമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ പുഞ്ചിരി പ്രചോദനം നൽകുന്നതാണെന്നും, അനുപം ഖേര്‍ പറഞ്ഞു. അദ്ദേഹത്തെ നിങ്ങള്‍ എപ്പോഴെങ്കിലും കാണുകയാണെങ്കില്‍ ചീപ്പ് വാങ്ങാന്‍ മറക്കരുതെന്നും നിങ്ങളുടെ തലയില്‍ മുടിയുണ്ടോ ഇല്ലയോ എന്നത് വിഷയമാക്കേണ്ടെന്നും അദ്ദേഹം ആരാധകരോട് പറഞ്ഞു.
രണ്ട് ദിവസം മുമ്പാണ് താരം ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇതിനോടകം 35.5 മില്ല്യണ്‍ ആളുകളാണ് വീഡിയോ കണ്ടത്. താരത്തിനെ പുകഴ്ത്തിയും അഭിനന്ദിച്ചും ഒട്ടേറെപ്പേരാണ് വീഡിയോയുടെ താഴെ കമന്റു ചെയ്തിരിക്കുന്നത്. ഒരു സെലബ്രിറ്റിയായ അനുപം ഖേറിനോട് എത്ര മധുരതരമായാണ് അദ്ദേഹം സംസാരിച്ചതെന്നും അദ്ദേഹം വളരെ സന്തോഷവാനായാണ് വീഡിയോയില്‍ കാണപ്പെടുന്നതെന്നും ഒരാള്‍ കമന്റ് ചെയ്തു. അനുപം ഖേര്‍ ചെയ്തത് അത്ര വലിയ കാര്യമൊന്നുമല്ലെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തിയില്‍ നിന്ന് ഒട്ടേറെ പേര്‍ക്ക് മാതൃകയാക്കാനുണ്ടെന്നും ഉപയോക്താവ് കൂട്ടച്ചേര്‍ത്തു.
''വളരെ മനോഹരമായ വീഡിയോ. താങ്കളുടെ പ്രവര്‍ത്തി വളരെയധികം സന്തോഷമാണ് ചീപ്പ് വില്‍പ്പനക്കാരന് നല്കിയത്. നിങ്ങളോടും യഥാര്‍ത്ഥ നായകനായ രാജുവിനോടും ബഹുമാനം തോന്നുന്നു. ജന്മദിനാശംസകള്‍ രാജു,'' മറ്റൊരു ആരാധകന്‍ പറഞ്ഞു.
രാജു വളരെ വര്‍ഷങ്ങളായി ചീപ്പ് വില്‍പ്പന നടത്തുന്നയാളാണെന്നും ലാളിത്യം നിറഞ്ഞ വ്യക്തിയാണെന്നും മറ്റൊരാള്‍ പറഞ്ഞു. വീഡിയോ പങ്കുവെച്ചതില്‍ നന്ദിയുണ്ടെന്നും അദ്ദേഹത്തിന്റെ ചീപ്പുകള്‍ വേഗത്തില്‍ വീറ്റുതീരട്ടെയെന്നും മറ്റൊരാൾ കൂട്ടിച്ചേര്‍ത്തു.