കുട്ടിയേയും അവളുടെ അമ്മ ശശി കൗശികിനെയും ആശ്വസിപ്പിക്കാൻ അനുപം ഖേറിന്റെയും സതീഷിന്റെ മറ്റ് അടുത്ത സുഹൃത്തുക്കളുടെയും പിന്തുണയുണ്ട്. വൻഷികയ്ക്ക് 11 വയസ്സ് തികഞ്ഞു. അനുപം വൻഷികക്കായി ഊഷ്മളമായ ഒരു പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. ‘എനിക്കൊരു മകളേക്കാൾ ഉപരിയാണ്’ ഈ പെൺകുട്ടി എന്നും അദ്ദേഹം കുറിച്ചു.
അനുപം ഇൻസ്റ്റഗ്രാമിൽ ഒരു കൂട്ടം ഫോട്ടോകൾ പോസ്റ്റ് ചെയ്തു. പുതിയതും മുൻകാലങ്ങളിൽ നിന്നുള്ളതുമായ ഫോട്ടോകൾ ഇതിൽ ഉൾപ്പെടും. അനുപം, അമ്മ ദുലാരി ഖേർ, വൻഷിക, സതീഷ്, ഭാര്യ ശശി കൗശിക് എന്നിവരായിരുന്നു ഫോട്ടോകളിൽ ഉണ്ടായിരുന്നത്. സതീഷിനൊപ്പം റാംപിൽ ആത്മവിശ്വാസത്തോടെ നടക്കുന്ന കുഞ്ഞ് വൻഷികയുടെ ഫോട്ടോകളിലൊന്നും ഇതിൽക്കാണാം. അനുപമിനൊപ്പം തന്നെയുള്ള കുടുംബചിത്രങ്ങളും ഉണ്ടായിരുന്നു.
advertisement
“എന്റെ പ്രിയപ്പെട്ട #വൻഷികയ്ക്ക് ജന്മദിനാശംസകൾ! ദൈവം നിനക്ക് ലോകത്തിലെ എല്ലാ സന്തോഷവും ദീർഘായുസും സമാധാനവും വിജയവും നൽകട്ടെ. നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ. ഇന്ന് നിനക്ക് #പപ്പയെ മിസ്സ് ചെയ്യുമെന്ന് എനിക്കറിയാം. എന്നാൽ അദ്ദേഹം മോൾക്ക് ആശംസകൾ നേരുകയും ഒപ്പം #HappyBirthdayVanshika ഗാനം ആലപിക്കുകയും ചെയ്യുന്നു! എല്ലാവരും നിന്നെ സ്നേഹിക്കുന്നു. നീ എനിക്ക് ഒരു മകളേക്കാൾ മുകളിലാണ്,” അനുപം പോസ്റ്റിന് അടിക്കുറിപ്പ് നൽകി,
ഈ ജന്മദിനത്തിലും ജീവിതകാലം മുഴുവനും എല്ലാ സ്നേഹവും പ്രാർത്ഥനകളും അനുഗ്രഹങ്ങളും അനുപം നേർന്നു. അനുഗ്രഹീതരായിരിക്കുക, എപ്പോഴും സന്തോഷവതിയായിരിക്കുക എന്നും വൻഷികയെ മിടുക്കിയായ പെൺകുട്ടിയായി വാഴ്ത്തിക്കൊണ്ട് അദ്ദേഹം എഴുതി. പോസ്റ്റിനോട് മഹിമ ചൗധരി, ചങ്കി പാണ്ഡെ, ഇഷ കോപ്പിക്കർ എന്നിവരും പ്രതികരിച്ചു.
Summary: Anupam Kher wishes Satish Kaushik daughter Vanshika on her birthday. “Happy birthday my dearest darling #Vanshika! May God give you all the happiness in the world, long life, peace and great success. May all your dreams come true. I know you will miss #Papa today. But he is wishing you and also singing #HappyBirthdayVanshika song for you! Everybody loves you. You are more than a daughter for me. You are amazing, gorgeous, brilliant, bright, funny and unique. All my love, prayers and blessings on your special day and for the rest of your life!,” he wrote