ശീർഷാസനത്തിൽ നില്‍ക്കുന്ന അനുഷ്കയാണ് ചിത്രത്തിൽ. ഭാര്യയെ ബാലൻസ് ചെയ്യാൻ സഹായിച്ച് കാലുകളിൽ പിടിച്ച് വിരാടും ഒപ്പം തന്നെയുണ്ട്. യോഗ ജീവിതത്തിന്‍റെ ഭാഗമായതിനാൽ ഗർഭിണിയാകുന്നതിന് മുമ്പ് ചെയ്തുകൊണ്ടിരുന്ന എല്ല ആസനകളും അതുപോലെ തന്നെ തുടരാൻ ഡോക്ടര്‍ നിർദേശിച്ചു എന്നാണ് അനുഷ്ക കുറിച്ചിരിക്കുന്നത്.
'യോഗ എന്‍റെ ജീവിതത്തിലെ ഒരു പ്രധാന ഭാഗമായതിനാൽ, ഗര്‍ഭിണിയാകുന്നതിന് മുമ്പ് ചെയ്തിരുന്ന എല്ലാ ആസനകളും ആവശ്യവും ഉചിതവുമായ സഹായത്തോടെ അതേപടി തന്നെ തുടരാന്‍ ഡോക്ടർ നിർദേശിച്ചിരുന്നു. വളഞ്ഞും തിരിഞ്ഞുമുള്ള ആയാസകരമായത് ഒഴിവാക്കാനും. വർഷങ്ങളായി ചെയ്തു വരുന്ന ശീർഷാസന ഇപ്പോൾ ചെയ്യുന്നതിനായി ഒരു മതില്‍ താങ്ങായി ഉപയോഗിച്ചു. ഒപ്പം ബാലൻസ് നിലനിർത്താൻ കൂടുതൽ സുരക്ഷക്കായി എന്‍റെ ഭർത്താവും കൂടെയുണ്ടെന്ന് ഉറപ്പാക്കി. എന്‍റെ യോഗ അധ്യാപികയും വിർച്വലായി ഒപ്പം തന്നെയുണ്ടായിരുന്നു. ഗര്‍ഭകാലത്തും പരിശീലനം തുടരാൻ സാധിക്കുന്നതിൽ വളരെ സന്തോഷമുണ്ട്'. അനുഷ്ക കുറിച്ചു.
advertisement