ഗർഭിണിയാണെന്ന വാർത്ത പുറത്തു വന്നതോടെ അനുഷ്ക ശർമയ്ക്ക് പിന്നാലെയാണ് പാപ്പരാസികൾ. ഐപിഎൽ കഴിഞ്ഞ് ദുബായിൽ നിന്ന് തിരിച്ചതിന് ശേഷം അനുഷ്കയും തിരക്കിലാണ്. ഗർഭകാലത്തും പരസ്യ ചിത്രീകരണങ്ങളും ഫോട്ടോഷോട്ടുമായി തിരക്കിലാണ് താരം. ഓരോ ദിവസവും അനുഷ്കയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.