ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ഷോയിലാണ് നിഖില്‍ റഹ്മാന്‍റെ ശബ്ദത്തില്‍ ദില്‍സേരെ എന്ന ഗാനം പാടിയത്. ഇതിൻറെ വീഡിയോ @krish_na_here എന്ന ഐഡിയില്‍ നിന്നാണ് പങ്കുവച്ചിരിക്കുന്നത്. ഇത് പിന്നീട് റഹ്മാന്‍ റീട്വീറ്റ് ചെയ്യുകയായിരുന്നു. റഹ്മാന്‍റെ ശബ്ദം അനുകരിക്കുക എന്നത് ലളിതമായ കാര്യം അല്ല. ആ ശബ്ദത്തിലും ഭാവത്തിലും ഞാന്‍ ഒന്ന് സംശയിച്ച് പോയി. ഗംഭീരമായ കഴിവാണ് ഇതെന്ന് ട്വീറ്റിന് ക്യാപ്ഷന്‍ നല്‍കിയിട്ടുണ്ട്.
advertisement
ഇതിനകം 3 ലക്ഷത്തോളം പേര്‍ റഹ്മാന്‍ ഷെയര്‍ ചെയ്ത വീഡിയോ കണ്ടു കഴിഞ്ഞു. നൂറുകണക്കിന് കമന്‍റുകളാണ് ഇതിന് മറുപടിയായി വരുന്നത്. പലരും നിഖിലിന്‍റെ അത്ഭുതകരമായ കഴിവിനെ അഭിനന്ദിക്കുന്നുണ്ട്. നിഖില്‍ തന്നെ റഹ്മാന്‍റെ ട്വീറ്റില്‍ സന്തോഷം അറിയിച്ച് നന്ദി പറയുന്നുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
March 21, 2023 7:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ശബ്ദത്തിലും ഭാവത്തിലും ഒന്ന് സംശയിച്ച് പോകും'; തന്‍റെ ശബ്ദസാമ്യത്തില്‍ പാടുന്ന മലയാളിയുടെ വീഡിയോ പങ്കുവച്ച് എആര്‍ റഹ്മാന്‍