TRENDING:

സംഗീത മാന്ത്രികന്റെ കുടുംബത്തില്‍ മറ്റൊരാള്‍ കൂടി; എആര്‍ റഹ്മാന്റെ മകള്‍ ഖദീജ സംഗീത സംവിധായികയാവുന്നു

Last Updated:

ഖദീജ ഈണം നൽകുന്ന പാട്ടുകൾ കേൾക്കാൻ വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രശസ്ത സംഗീതജ്ഞൻ എ.ആർ. റഹ്മാന്റെ (A.R. Rahman) മൂത്ത മകളായ ഖദീജ റഹ്മാൻ സംഗീതസംവിധാനത്തിലേക്ക്. മിന്‍മിനി എന്ന തമിഴ് സിനിമയിലൂടെയാണ് ഖദീജ സിനിമയിലേക്ക് എത്തുന്നത്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ച് ഖദീജ റഹ്മാന്‍ തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ രംഗത്ത് വന്നിരിക്കുന്നത്.
advertisement

ഖദീജ ഇൻസ്റ്റാഗ്രാമിൽ ‌പങ്കുവച്ച പോസ്റ്റിൽ ചിത്രത്തിന്റെ സംവിധായിക ഹലിദ ഷമീമിന് നന്ദി അറിയിച്ചു. ‘ഈ അസാധാരണ പ്രതിഭയ്‌ക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം തോന്നുന്നു. മധുരസ്വരമുള്ള ഒരു ഗായികയും മികവുറ്റ സംഗീതസംവിധായികയുമാണ് ഖദീജ. മഹത്തായ സംഗീതശകലങ്ങൾ പുറത്തുവരാനിരിക്കുന്നു’, എന്ന അടിക്കുറിപ്പോടെയാണ് ഹലിത ഷമീം ഖദീജയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ടത്.

Also read-മോശം ട്യൂണ്‍ ആയതിനാൽ ഒഴിവാക്കാമെന്ന് എ.ആര്‍ റഹ്മാന്‍ പറഞ്ഞിട്ടും സംവിധായകന്‍ സമ്മതിച്ചില്ല; 17 വര്‍ഷമായിട്ടും സൂപ്പര്‍ ഹിറ്റ്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഗായിക എന്ന നിലയില്‍ ശ്രദ്ധേയയാണ് ഖദീജ. 14-ാം വയസ്സിലാണ് ഖദീജ റഹ്മാൻ ആദ്യമായി ഗാനരംഗത്തേക്ക് കടന്നത്. സംഗീത ഇതിഹാസം എസ്.പി. ബാലസുബ്രഹ്മണ്യത്തിനൊപ്പം ‘റോബോ’ എന്ന തമിഴ് ചിത്രത്തിലെ ഓ മരമണിഷി/പുതിയ മനിത എന്ന ഗാനം ആലപിച്ചു. റഹ്മാനാണ് ഗാനം ചിട്ടപ്പെടുത്തിയത്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
സംഗീത മാന്ത്രികന്റെ കുടുംബത്തില്‍ മറ്റൊരാള്‍ കൂടി; എആര്‍ റഹ്മാന്റെ മകള്‍ ഖദീജ സംഗീത സംവിധായികയാവുന്നു
Open in App
Home
Video
Impact Shorts
Web Stories