മോശം ട്യൂണ്‍ ആയതിനാൽ ഒഴിവാക്കാമെന്ന് എ.ആര്‍ റഹ്മാന്‍ പറഞ്ഞിട്ടും സംവിധായകന്‍ സമ്മതിച്ചില്ല; 17 വര്‍ഷമായിട്ടും സൂപ്പര്‍ ഹിറ്റ്
- Published by:Arun krishna
- news18-malayalam
Last Updated:
ശ്രേയാ ഘോഷാലും നരേഷ് അയ്യരും ചേര്‍ന്ന് ആലപിച്ച ഗാനം തീര്‍ത്ത തരംഗം 17 വര്‍ഷം കഴിഞ്ഞിട്ടും അവസാനിച്ചിട്ടില്ല
തമിഴ് സിനിമാ ഗാനലോകത്ത് ഈസൈ പുയല്‍, മൊസാര്‍ട്ട് ഓഫ് മദ്രാസ് എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ എ.ആര്‍ റഹ്മാന് മാത്രം സ്വന്തമാണ്. അത്രയധികം ഹിറ്റ് ഗാനങ്ങളാണ് ഇക്കാലയളവില്‍ അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. കാലത്തിനൊത്ത് സംഗീത സംവിധാനത്തില്‍ റഹ്മാന്‍ വരുത്തിയ അപ്ഡേഷനുകളാണ് അദ്ദേഹത്തെ ഇന്നും ജനപ്രിയ സംഗീതജ്ഞനാക്കി നിലനിര്‍ത്തുന്നത്.
ഹാരിസ് ജയരാജും യുവന്‍ ശങ്കര്‍ രാജയും ഇമ്മാനും തമനും അനിരുദ്ധും അടക്കമുള്ള പുതിയ തലമുറയിലെ സംഗീത സംവിധായകര്‍ കളം പിടിച്ച് കഴിഞ്ഞെങ്കിലും എ.ആര്‍ റഹ്മാന്‍ ഇരിക്കുന്ന തട്ട് താഴ്ന്ന് തന്നെ ഇരിക്കും. റോജയിലെ പുതുവെള്ളൈ മഴയ് മുതല്‍ പൊന്നിയിന്‍ സെല്‍വന്‍ വരെയുള്ള ഹിറ്റ് ഗാനങ്ങള്‍ പലത് ഉണ്ടെങ്കിലും ആസ്വാദകര്‍ക്ക് അവരുടെ ഫേവറിറ്റായി ചില ഗാനങ്ങള്‍ ഉണ്ടാകും.
അത്തരത്തില്‍ നിരവധി പേരുടെ പ്രിയപ്പെട്ട ഗാനമാണ് 2006-ല്‍ പുറത്തിറങ്ങിയ ‘സില്ലിന് ഒരു കാതല്‍’ എന്ന ചിത്രത്തിലെ ‘മുന്‍പേ വാ എന്‍ അന്‍പേ വാ’ ഗാനം. ശ്രേയാ ഘോഷാലും നരേഷ് അയ്യരും ചേര്‍ന്ന് ആലപിച്ച ഗാനം തീര്‍ത്ത തരംഗം 17 വര്‍ഷം കഴിഞ്ഞിട്ടും അവസാനിച്ചിട്ടില്ല. വാട്സാപ്പ് സ്റ്റാറ്റസുകളിലും ഇന്‍സ്റ്റഗ്രാം റീലുകളിലുമൊക്കെയായി ‘മുന്‍പേ വാ’ ഇന്നും മുഴങ്ങി കൊണ്ടിരിക്കുന്നു. ഹിന്ദി ഗാനങ്ങളില്‍ തിളങ്ങിയരുന്ന ശ്രേയാ ഘോഷാലിന് തെന്നിന്ത്യയില്‍ നിരവധി ആരാധകരെ സമ്മാനിച്ച ഗാനമായി ഇത് മാറി. ഏത് വേദിയിലെത്തിയാലും ആരാധകര്‍ ശ്രേയാ ഘോഷാലിനോട് ആലപിക്കാന്‍ ആവശ്യപ്പെടുന്ന ഗാനമാണ് മുന്‍പേ വാ.
advertisement
എന്നാല്‍ ഗാനത്തിന്‍റെ കമ്പോസിങ് സമയത്ത് ട്യൂണ്‍ ഇഷ്ടപ്പെട്ടില്ല എന്ന കാരണത്താല്‍ ചിത്രത്തില്‍ നിന്ന് പാട്ട് ഒഴിവാക്കാം എന്നാണ് എ.ആര്‍ റഹ്മാന്‍ സംവിധായകന്‍ കൃഷ്ണയോട് പറഞ്ഞത്. പക്ഷെ ഈ പാട്ട് ഉറപ്പായും സിനിമയില്‍ വേണമെന്നും വന്‍ ഹിറ്റാകുമെന്നും സംവിധായകന്‍ എ.ആര്‍ റഹ്മാനോട് പറയുകയും ചെയ്തു. അടുത്തിടെ ഒരു വേദിയില്‍ വച്ച് റഹ്മാന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
advertisement
advertisement
അന്നത്തെ തോന്നലില്‍ ഗാനം സിനിമയില്‍ നിന്ന് ഒഴിവാക്കിയിരുന്നെങ്കില്‍ പില്‍ക്കാലത്തെ തമിഴിലെ ഏറ്റവും വലിയ ഹിറ്റ് പാട്ട് സംഗീത പ്രേമികള്‍ക്ക് നഷ്ടമാകുമായിരുന്നു. സൂര്യ, ജ്യോതിക, ഭൂമിക ചൗള, വടിവേലു എന്നിവര്‍ അഭിനയിച്ച സില്ലിന് ഒരു കാതല്‍ മികച്ച വിജയമാണ് നേടിയത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Chennai,Tamil Nadu
First Published :
April 30, 2023 2:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മോശം ട്യൂണ്‍ ആയതിനാൽ ഒഴിവാക്കാമെന്ന് എ.ആര്‍ റഹ്മാന്‍ പറഞ്ഞിട്ടും സംവിധായകന്‍ സമ്മതിച്ചില്ല; 17 വര്‍ഷമായിട്ടും സൂപ്പര്‍ ഹിറ്റ്