ഞാനിപ്പോൾ മേഘങ്ങൾക്കും മുകളിലാണ്. ഞാനെന്റെ സ്വപ്നത്തിൽപ്പോലും കരുതിയില്ല താങ്കൾ ഞാൻ പാടുന്നത് കേൾക്കുമെന്ന്. അമിതാഭ്ബച്ചൻ സർ നിങ്ങളോട് ഒരുപാട് സ്നേഹം. വേഗം സുഖമാകട്ടെ- ആര്യ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ.
ബിഗ്ബിയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ആര്യ നന്ദി അറിയിച്ചിരിക്കുന്നത്.
കർണാടിക്-വെസ്റ്റേൺ പോപ്പ് മിക്സ് ചെയ്ത് ആലപിച്ച ചില ഗാനങ്ങൾ ആര്യ യൂ ട്യൂബ് ചാനൽ വഴിയും സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ വഴിയും പങ്കു വയ്ക്കാറുണ്ട്. അത്തരത്തിൽ ഈടയുത്തായി ഷെയർ ചെയ്ത എഡ് ഷെറീന്‍റെ 'Shape of you' എന്ന ഗാനമാണ് ബിഗ്ബിയെ അതിശയിപ്പിച്ചത്. ഇതോടെയാണ് ആര്യയെ അഭിനന്ദിച്ച് ബിഗ്ബി രംഗത്തെത്തിയത്.
advertisement
ആശുപത്രിക്കിടക്കയിലെ എന്‍റെ ദിനം എന്നുമില്ലാത്ത വിധം ഇന്ന് നീ മനോഹരമാക്കി എന്നാണ് ആര്യയുടെ ഗാനം പങ്കുവച്ച് അദ്ദേഹം കുറിച്ചത്.
[NEWS]കങ്കണയുടെ വിജയത്തിൽ അസൂയയുള്ളവരാണ് അവരെ വിമർശിക്കുന്നത്; കങ്കണയ്ക്ക് പിന്തുണയുമായി ശത്രുഘൻ സിൻഹ[PHOTO]Amitabh Bachchan | അമിതാഭ് ബച്ചനെ അതിശയിപ്പിച്ച് ആര്യാ ദയാൽ; പ്രത്യേക കഴിവിനെ അഭിനന്ദിച്ച് ബിഗ് ബി ചിത്രങ്ങൾ[NEWS]
ആര്യയെ അഭിനന്ദിച്ചു കൊണ്ട് അദ്ദേഹം കുറിച്ചത് ഇങ്ങനെയാണ്; സംഗീതാസ്വാദന പങ്കാളിയും അടുത്ത സുഹൃത്തുമായ ഒരാളാണ് ഈ വീഡിയോ എനിക്ക് അയച്ചത്. ഇതാരാണെന്ന് എനിക്കറിയില്ല.. പക്ഷെ ഇത്രയും പറയാം.. നിനക്ക് വളരെ പ്രത്യേക കഴിവ് തന്നെയാണുള്ളത്.. ദൈവം അനുഗ്രഹിക്കട്ടെ.. ഈ നല്ല സൃഷ്ടികൾ ഇനിയും തുടരുക.. എന്‍റെ ആശുപത്രി ദിനത്തെ എന്നുമില്ലാത്ത വിധം നീ മനോഹരമാക്കി.. കർണാടിക് സംഗീതവും വെസ്റ്റേൺ പോപ്പും മിക്സ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.. എന്നാൽ രണ്ട് സ്റ്റൈലുകളിലും ഒരു വിട്ടുവീഴ്ചയും ചെയ്യാതെ അത് എത്ര ലളിതമായും ചടുലമായും ആണ് അവൾ അവതരിപ്പിച്ചിരിക്കുന്നത്.. തീർത്തും അതിശയകരം !!
കോവിഡ് ബാധിച്ച് നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് അമിതാഭ് ബച്ചൻ. നേരത്തെ സഖാവ് എന്ന കവിതപാടി ആര്യ മലയാളികളുടെ മനസ് കീഴടക്കിയിരുന്നു.