നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Amitabh Bachchan | അമിതാഭ് ബച്ചനെ അതിശയിപ്പിച്ച് ആര്യാ ദയാൽ; പ്രത്യേക കഴിവിനെ അഭിനന്ദിച്ച് ബിഗ് ബി

  Amitabh Bachchan | അമിതാഭ് ബച്ചനെ അതിശയിപ്പിച്ച് ആര്യാ ദയാൽ; പ്രത്യേക കഴിവിനെ അഭിനന്ദിച്ച് ബിഗ് ബി

  നിനക്ക് വളരെ പ്രത്യേക കഴിവ് തന്നെയാണുള്ളത്.. ദൈവം അനുഗ്രഹിക്കട്ടെ.. ഈ നല്ല സൃഷ്ടികൾ ഇനിയും തുടരുക.. എന്‍റെ ആശുപത്രി ദിനത്തെ എന്നുമില്ലാത്ത വിധം നീ മനോഹരമാക്കി

  Amitabh Bachchan, Arya Dayal

  Amitabh Bachchan, Arya Dayal

  • Share this:
   തന്‍റെ ഗാനത്തിലൂടെ ബോളിവുഡ് താരം അമിതാഭ് ബച്ചനെ പോലും അതിശയിപ്പിച്ചിരിക്കുകയാണ് മലയാളി ഗായിക ആര്യാ ദയാൽ. സഖാവ് എന്ന കവിത പാടി മലയാളികള‍ുടെ മനസില്‍ ഇടം നേടിയ കണ്ണൂരുകാരി ആര്യ, ഇപ്പോൾ ഇന്ത്യക്കാരുടെ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. കർണാടിക്-വെസ്റ്റേൺ പോപ്പ് മിക്സ് ചെയ്ത് ആലപിച്ച ചില ഗാനങ്ങൾ ആര്യ തന്‍റെ യൂ ട്യൂബ് ചാനൽ വഴിയും സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ വഴിയും പങ്കു വയ്ക്കാറുണ്ട്. അത്തരത്തിൽ ഈടയുത്തായി ഷെയർ ചെയ്ത എഡ് ഷെറീന്‍റെ 'Shape of you' എന്ന ഗാനത്തിന്‍റെ 'ആര്യാ വേർഷനാണ്' ബോളിവുഡ് ബിഗ് ബിയെ അതിശയിപ്പിച്ചിരിക്കുന്നത്.

   കോവിഡ് ബാധിച്ച് നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് ബച്ചൻ. ആശുപത്രിക്കിടക്കയിലെ എന്‍റെ ദിനം എന്നുമില്ലാത്ത വിധം ഇന്ന് നീ മനോഹരമാക്കി എന്നാണ് ആര്യയുടെ വീഡിയോ പങ്കുവച്ച് അദ്ദേഹം കുറിച്ചത്. 'എന്‍റെ സംഗീതാസ്വാദന പങ്കാളിയും അടുത്ത സുഹൃത്തുമായ ഒരാളാണ് ഈ വീഡിയോ എനിക്ക് അയച്ചത്. ഇതാരാണെന്ന് എനിക്കറിയില്ല.. പക്ഷെ ഇത്രയും പറയാം.. നിനക്ക് വളരെ പ്രത്യേക കഴിവ് തന്നെയാണുള്ളത്.. ദൈവം അനുഗ്രഹിക്കട്ടെ.. ഈ നല്ല സൃഷ്ടികൾ ഇനിയും തുടരുക.. എന്‍റെ ആശുപത്രി ദിനത്തെ എന്നുമില്ലാത്ത വിധം നീ മനോഹരമാക്കി.. കർണാടിക് സംഗീതവും വെസ്റ്റേൺ പോപ്പും മിക്സ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.. എന്നാൽ രണ്ട് സ്റ്റൈലുകളിലും ഒരു വിട്ടുവീഴ്ചയും ചെയ്യാതെ അത് എത്ര ലളിതമായും ചടുലമായും ആണ് അവൾ അവതരിപ്പിച്ചിരിക്കുന്നത്.. തീർത്തും അതിശയകരം !! അമിതാഭ് ബച്ചൻ കുറിച്ചു.

   ബച്ചന്‍റെ പ്രതികരണത്തിന് നന്ദി അറിയിച്ച് ആര്യയും കമന്‍റെ് ചെയ്തിട്ടുണ്ട്. എന്‍റെ പാട്ട് അങ്ങ് കേൾക്കുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലെന്നാണ് അമിതാഭിന് നന്ദി അറിയിച്ച് ആര്യ കുറിച്ചത്.

   നേരത്തെ ഗായകരായ ഹരിഹരൻ, ശ്രീനിവാസ് എന്നിവരും ആര്യയെ അഭിനന്ദിച്ച് പ്രതികരിച്ചിട്ടുണ്ട്.
   Published by:Asha Sulfiker
   First published:
   )}