മുത്തശ്ശിയുടെ വിയോഗം കുടുംബത്തെ ഏറെ തളർത്തിയിരുന്നുവെന്നും എല്ലാവരുടെയും മാനസികാവസ്ഥയിൽ ഒരു ചെറിയ മാറ്റം കൊണ്ട് വരാനാണ് ചിതാഭസ്മം സോസിൽ ചേർത്ത് നൽകിയതെന്നും ചെയെൻ പറയുന്നു. ചെറുപ്പത്തിൽ സഹോദരനൊപ്പം അധിക നേരം പങ്കിടാനോ തമാശകൾക്കോ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും അതിന്റെ ഓർമ്മയ്ക്കാണ് ഇപ്പോൾ ഇത് ചെയ്തതെന്നും ചെയെൻ പറഞ്ഞു. കൂടാതെ ചിതാഭസ്മം കഴിച്ചതിനാൽ മുത്തശ്ശി ഇനി തന്നിലൂടെ ജീവിക്കുമെന്നും റേഡിയോ പരിപാടിയ്ക്കിടെ ചെയെൻ പറഞ്ഞു.
സമാനമായി തന്റെ ഭർത്താവിന്റെ ചിതാഭസ്മം താൻ കഴിക്കാറുണ്ടെന്ന് ഒരു ടിവി പരിപാടിയിൽ മറ്റൊരു യുവതി വെളിപ്പെടുത്തിയിരുന്നു. 26 കാരിയായ കാസിയാണ് മുൻപ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ആസ്മയെത്തുടർന്ന് ഭർത്താവ് മരണപ്പെട്ട് രണ്ട് മാസങ്ങൾക്ക് ശേഷമായിരുന്നു കാസി ഇക്കാര്യം പുറം ലോകവുമായി പങ്ക് വച്ചത്. ഭർത്താവിന്റെ ചിതാഭസ്മം എല്ലാ ദിവസവും താൻ കഴിക്കുമെന്നും പഴയ ഒരു പെട്ടിയിൽ നിന്നും മറ്റൊന്നിലേക്ക് ചിതാഭസ്മം മാറ്റിയപ്പോഴാണ് ആദ്യം താൻ അത് രുചിച്ചു നോക്കിയതെന്നും കാസി പറഞ്ഞു. ചിതാഭസ്മം കഴിക്കുന്നത് തനിക്ക് ശീലമായി മാറിയെന്നും കാസി വെളിപ്പെടുത്തിയിരുന്നു.
advertisement