TRENDING:

മുഖക്കുരുവെന്ന് കരുതി അവഗണിച്ചു; പരിശോധനയില്‍ ക്യാന്‍സര്‍; അനുഭവം പങ്കുവെച്ച് യുവതി

Last Updated:

ആഗോളതലത്തില്‍ സ്‌കിന്‍ ക്യാന്‍സര്‍ ബാധിതര്‍ ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഓസ്‌ട്രേലിയ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുഖത്തുണ്ടാകുന്ന ചെറിയ കുരുക്കളെ മുഖക്കുരുവെന്ന് കരുതി അവഗണിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ഓസ്‌ട്രേലിയന്‍ സ്വദേശിയായ റെയ്ച്ചല്‍ ഒലീവിയ എന്ന 32കാരിയും തന്റെ നെറ്റിയില്‍ പ്രത്യക്ഷപ്പെട്ട കുരുവിനെ ആദ്യം അത്ര കാര്യമായെടുത്തില്ല. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത് ഒരുതരം സ്‌കിന്‍ ക്യാന്‍സര്‍ ആണെന്ന് റെയ്ച്ചല്‍ തിരിച്ചറിഞ്ഞത്.
News18
News18
advertisement

'' ഒരു രാത്രി കൊണ്ടാണ് ഈ മുഖക്കുരു പ്രത്യക്ഷപ്പെട്ടതെന്ന് തോന്നി,'' റെയ്ച്ചല്‍ പറഞ്ഞു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖക്കുരുവിന് മാറ്റമൊന്നുമുണ്ടായില്ല. പിന്നീടുള്ള പരിശോധനയിലാണ് ബാസല്‍ സെല്‍ കാര്‍സിനോമ (ബിസിസി) ആണ് ഇതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയതെന്ന് റെയ്ച്ചല്‍ പറഞ്ഞു.

ആദ്യമൊക്കെ ആശങ്ക തോന്നിയെങ്കിലും മുഖക്കുരു പൊട്ടിച്ചുകളഞ്ഞപ്പോഴുണ്ടായ പാട് മാത്രമാണിതെന്നും അധികം വൈകാതെ ഈ മുറിവ് ഉണങ്ങുമെന്നും റെയ്ച്ചലിനെ പരിശോധിച്ച ചില ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖക്കുരുവിന്റെ സ്ഥാനത്തുള്ള മുറിവ് ഉണങ്ങിയില്ല. ഇതോടെയാണ് മറ്റൊരു ഡോക്ടറില്‍ നിന്ന് വിദഗ്ധ ഉപദേശം സ്വീകരിക്കാന്‍ റെയ്ച്ചല്‍ തയ്യാറായത്. തുടര്‍ന്ന് ബയോപ്‌സി പരിശോധന നടത്തിയതിലൂടെയാണ് റെയ്ച്ചലിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്.

advertisement

സ്‌കിന്‍ ക്യാന്‍സറിന്റെ സാധാരണ രൂപങ്ങളിലൊന്നാണ് ബാസല്‍ സെല്‍ കാര്‍സിനോമ അഥവാ ബിസിസി. മെലനോമ പോലെ അപകടകാരിയല്ലെങ്കിലും കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ ബിസിസി മൂലം നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും. ക്യാന്‍സര്‍ സ്ഥിരീകരിച്ചതോടെ അല്‍ഡാര എന്ന ടോപിക്കല്‍ കീമോതെറാപ്പി ക്രീം ആണ് റെയ്ച്ചലിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.

'' എനിക്കൊരു കുഞ്ഞുണ്ട്. അതുകൊണ്ട് തന്നെ ക്രീം ഉപയോഗിക്കുമ്പോഴൊക്കെ വളരെയധികം ശ്രദ്ധിക്കേണ്ടിവരും,'' റെയ്ച്ചല്‍ പറഞ്ഞു. ചികിത്സ ആരംഭിച്ചതോടെ മുഖക്കുരു വന്ന ഭാഗത്ത് ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ടെന്നും ദൈനംദിന പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചുവെന്നും റെയ്ച്ചല്‍ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം തന്റെ രോഗവിവരവും ചികിത്സ സംബന്ധിച്ച കാര്യങ്ങളും എല്ലാവരിലേക്കും എത്തിക്കാനാണ് റെയ്ച്ചല്‍ ശ്രമിക്കുന്നത്. ഇതിലൂടെ സ്‌കിന്‍ ക്യാന്‍സറുകളെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണ് റെയ്ച്ചല്‍ ലക്ഷ്യമിടുന്നത്. റെയ്ച്ചലിന്റെ അനുഭവം വായിച്ചറിഞ്ഞ പലരും ചര്‍മ്മരോഗ വിദഗ്ധരെ കാണാന്‍ തയ്യാറായി. അവരില്‍ പലരും തങ്ങളുടെ അനുഭവം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ആഗോളതലത്തില്‍ സ്‌കിന്‍ ക്യാന്‍സര്‍ ബാധിതര്‍ ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഓസ്‌ട്രേലിയ.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
മുഖക്കുരുവെന്ന് കരുതി അവഗണിച്ചു; പരിശോധനയില്‍ ക്യാന്‍സര്‍; അനുഭവം പങ്കുവെച്ച് യുവതി
Open in App
Home
Video
Impact Shorts
Web Stories