TRENDING:

കുഞ്ഞുങ്ങള്‍ക്ക് ശരീരമാസകലം രോമം! മാതാപിതാക്കള്‍ മുടികൊഴിച്ചിലിനുള്ള മരുന്ന് കഴിച്ചിരുന്നതായി റിപ്പോര്‍ട്ട്

Last Updated:

കഴിഞ്ഞ വര്‍ഷം മുതല്‍ സ്‌പെയിനില്‍ ജനിച്ച 11 കുഞ്ഞുങ്ങളില്‍ അസാധാരണ രോമവളര്‍ച്ച കണ്ടെത്തിയതായി നവാര ഫാര്‍മക്കോ വിജിലന്‍സ് സെന്ററിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുടി കൊഴിച്ചിലിന് മരുന്ന് കഴിച്ച മാതാപിതാക്കള്‍ക്ക് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിച്ചതായി റിപ്പോര്‍ട്ട്. സ്‌പെയിനിലാണ് സംഭവം. കഴിഞ്ഞ വര്‍ഷം മുതല്‍ സ്‌പെയിനില്‍ ജനിച്ച 11 കുഞ്ഞുങ്ങളില്‍ അസാധാരണ രോമവളര്‍ച്ച കണ്ടെത്തിയതായി നവാര ഫാര്‍മക്കോ വിജിലന്‍സ് സെന്ററിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുഞ്ഞുങ്ങളുടെ ശരീരഭാഗങ്ങളില്‍ വലിയ തോതിലുള്ള രോമ വളര്‍ച്ച ഉണ്ടാകുന്നതാണ് 'വൂള്‍ഫ് സിന്‍ഡ്രോം' എന്നും അറിയപ്പെടുന്ന ഹൈപ്പര്‍ട്രൈക്കോസിസ്.
News18
News18
advertisement

അഞ്ച് ശതമാനം ടോപ്പിക്കല്‍ മിനോക്‌സിഡില്‍ അടങ്ങിയ മുടികൊഴിച്ചില്‍ ചികിത്സ കുഞ്ഞുങ്ങളെ പരിചരിക്കുന്നവർ ചെയ്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍(എഫ്ഡിഎ) അംഗീകരിച്ച മരുന്നാണ് മിനോക്‌സിഡില്‍. പ്രായവുമായി ബന്ധപ്പെട്ട മുടി കൊഴിച്ചില്‍ അനുഭവിക്കുന്നവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ മരുന്ന് വില്‍ക്കാന്‍ കഴിയും. ഹൈപ്പര്‍ട്രൈക്കോസിസ് സാധാരണയായി 'വെര്‍വോള്‍ഡ് സിന്‍ഡ്രോം' എന്നും അറിയപ്പെടുന്നുണ്ട്.

മുഖത്തും കൈകളിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും അഞ്ച് സെന്റീമിറ്റര്‍ വരെ നീളമുള്ള രോമം വളരുന്നതാണ് പ്രധാന ലക്ഷണം. നിലവില്‍ ഹൈപ്പര്‍ട്രൈക്കോസിസിന് ചികിത്സ ലഭ്യമല്ല. ഇത് ബാധിച്ചവര്‍ രോമ വളര്‍ച്ച നിയന്ത്രിക്കുന്നതിന് ഷേവിംഗ്, വാക്‌സിംഗ് തുടങ്ങിയ രീതികളെ ആശ്രയിക്കേണ്ടി വരും. 2023ല്‍ മുലയൂട്ടുന്ന ഒരു കുഞ്ഞിന് രണ്ട് മാസത്തിനുള്ളില്‍ ശരീരത്തിലുടനീളം അമിത രോമ വളര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് വൂള്‍ഫ് സിന്‍ഡ്രോം ശ്രദ്ധയില്‍പ്പെട്ടത്.

advertisement

കുഞ്ഞിന്റെ പിതാവ് 5 ശതമാനം മിനോക്‌സിഡില്‍ ലായനി ചികിത്സയുടെ ഭാഗമായി കഴിച്ചതായി ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഈ ചികിത്സ നിര്‍ത്തിയശേഷം കുട്ടിയുടെ ലക്ഷണങ്ങള്‍ പൂര്‍ണമായും മാറി. അതുപോലെ സ്‌പെയിനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എല്ലാ കേസുകളിലും കുട്ടികളെ പരിചരിക്കുന്നവര്‍ മിനോക്‌സിഡില്‍ ലായിനി ഉപയോഗിക്കുന്നത് നിര്‍ത്തിയതോടെ കുഞ്ഞുങ്ങളുടെ അമിത രോമവളര്‍ച്ച കുറഞ്ഞതായി കണ്ടെത്തി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലേഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസില്‍ രണ്ട് വയസ്സുള്ള പെണ്‍കുട്ടിക്ക് ഹൈപ്പര്‍ട്രൈക്കോസിസിന്റെ വളരെ അപൂര്‍വമായ ഗുരുതരമായ അവസ്ഥ കണ്ടെത്തിയിരുന്നു. മിനോക്‌സിഡിലുമായി ബന്ധപ്പെട്ട കേസുകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഈ പെണ്‍കുട്ടിയുടെ അവസ്ഥ. മിനോക്‌സിഡില്‍ ശിശുക്കളുടെ ആരോഗ്യത്തിന് അപകടകരമാണെന്നും ഹൈപ്പര്‍ട്രൈക്കിസിസിലേക്ക് നയിച്ചേക്കാമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
കുഞ്ഞുങ്ങള്‍ക്ക് ശരീരമാസകലം രോമം! മാതാപിതാക്കള്‍ മുടികൊഴിച്ചിലിനുള്ള മരുന്ന് കഴിച്ചിരുന്നതായി റിപ്പോര്‍ട്ട്
Open in App
Home
Video
Impact Shorts
Web Stories