ഗര്‍ഭനിരോധന മാര്‍ഗ്ഗമായ ഇന്‍ട്രയൂട്രീന്‍ ഡിവൈസ് (ഐയുഡി) കൈയ്യില്‍പിടിച്ചുകൊണ്ടുള്ള ഒരു ആണ്‍ കുഞ്ഞിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. നെറോപോളിസിലെ സഗ്രാഡോ കൊറാക്കോ ഡീ ജീസസ് ആശുപത്രിയിലാണ് കോപ്പര്‍ ടി ഒരു ട്രോഫി പോലെ കൈയ്യില്‍ പിടിച്ച് കുഞ്ഞ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തേക്ക് വന്നത്.
അമ്മയായ ക്വിഡി അറാജോ ഡി ഒലിവേര ഗര്‍ഭനിരോധന സംവിധാനം ഉപയോഗിച്ചിട്ടും കോപ്പര്‍ ടിയുടെ സാധ്യതകളെ തള്ളി ആ കുഞ്ഞ് ജനിച്ചു. പ്രസവമെടുത്ത ഡോക്ടര്‍ നതാലിയ റോഡ്രിഗസ് ആണ് കുഞ്ഞിന്റെ ഫോട്ടോ പങ്കിട്ടത്.
advertisement
രണ്ട് വര്‍ഷം മുമ്പാണ് കുഞ്ഞിന്റെ അമ്മ കോപ്പര്‍ ടി ഉപയോഗിച്ചത്. എന്നാല്‍ ഇത് ഉപയോഗിച്ചിട്ടും ഗര്‍ഭധാരണം തടയാന്‍ സാധിച്ചില്ല. "എന്റെ വിജയ ട്രോഫി-എന്നെ തടയാന്‍ കഴിയാത്ത ഐയുഡി", എന്ന അടിക്കുറിപ്പോടെയാണ് ഡോക്ടർ ചിത്രം പങ്കിട്ടത്.
99 ശതമാനത്തിലധികം ഉയര്‍ന്ന ഫലപ്രാപ്തിക്ക് പേരുകേട്ട ഗര്‍ഭനിരോധന മാര്‍ഗ്ഗമാണ് കോപ്പര്‍ ഐയുഡി. എന്നാല്‍ എന്നിട്ടും താന്‍ ഗര്‍ഭിണിയായത് ക്വിഡിയെ അദ്ഭുതപ്പെടുത്തി. ഗര്‍ഭകാലത്ത് ഐയുഡി നീക്കം ചെയ്യുന്നതിലെ അപകടസാധ്യതകള്‍ കാരണം അത് അതേപടി നിലനിര്‍ത്തുകയായിരുന്നു. പ്രസവസമയത്ത് മറ്റ് പല ബുദ്ധിമുട്ടുകളും ഇതുകാരണം ക്വിഡിക്ക് നേരിടേണ്ടി വന്നു.
എന്നാല്‍ ഈ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ അവര്‍ ആരോഗ്യവാനായ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. മാത്യൂസ് ഗബ്രിയേല്‍ എന്നാണ് അവന്റെ പേര്. മാത്യൂസ് ഐയുഡി ഒരു ട്രോഫി പോലെ കൈയ്യില്‍ പിടിച്ചിരിക്കുന്ന ചിത്രം കോപ്പര്‍ ടിയുടെ പരാജയത്തിന്റെ അദ്ഭുതകരമായ വിജയത്തെ സൂചിപ്പിക്കുന്നു.