“മുലപ്പാൽ ജീവൻ രക്ഷിക്കുന്നു. മാസം തികയാതെ ജനിച്ച കുട്ടികൾ മുതൽ രോഗികളായ കുഞ്ഞുങ്ങളുടെ വരെ. നിങ്ങൾക്ക് ദാനം ചെയ്യാൻ കഴിയുമെങ്കിൽ, ആവശ്യമുള്ള ഒരു കുടുംബത്തിന് നിങ്ങൾക്ക് ഒരു ഹീറോ ആകാം. പാൽ ബാങ്കുകളെ പിന്തുണയ്ക്കുക!" ജ്വാല ഗുട്ട എക്സിൽ കുറിച്ചു.
ജ്വാല ഇതുവരെ 30 ലിറ്റർ മുലപ്പാൽ ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അമ്മമാരില്ലാത്ത കുഞ്ഞുങ്ങളെയും ആശുപത്രികളിൽ മാസം തികയാതെ ജനിച്ചതോ ഗുരുതരാവസ്ഥയിലുള്ളതോ ആയ കുഞ്ഞുങ്ങളെ സഹായിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. കഴിഞ്ഞ നാല് മാസമായി അവർ പതിവായി മുലപ്പാൽ ദാനം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്.
advertisement
ജ്വാല ഗുട്ടയുടെ പ്രവർത്തിക്ക് സോഷ്യൽ മീഡിയയിലടക്കം വലിയ പിന്തുണയാണ് ലഭിക്കുന്നത്.ജ്വാല നിരവധി കുഞ്ഞുങ്ങളുടെ അമ്മയാണെന്നാണ് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ഇതൊരു വലിയ കാര്യമാണെന്നും ഇത്തരം നല്ല പ്രവൃത്തികൾ ചെയ്യാൻ അധികമാരും തയ്യാറാകില്ലെന്നും ജ്വാലയുടെ സംഭാവന നിരവധി കുഞ്ഞുങ്ങൾക്ക് നേരിട്ട് പ്രയോജനം ചെയ്യുമെന്നും ഒരാൾ കുറിച്ചു.ജ്വാല ഗുട്ടയെ ഓർത്ത് അഭിമാനമാണെന്നും സുവർണ്ണ ഹൃദയമുള്ള ഒരു കായികതാരമാണെന്നുമാണ് പ്രശംസിച്ചുള്ള മറ്റ് കന്റുകൾ.
