പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് തിരച്ചലിനോടുവിൽ കുട്ടിയെ കണ്ടെത്തിയത് ടെറസിൽ നിന്നാണ്. എന്നാൽ ഭക്ഷണം വിതരണം ചെയ്യുന്ന ആളാണ് തന്നെ മുകളിലേക്ക് കൊണ്ടുപോയെന്നും രക്ഷപ്പെടാൻ അയാളുടെ കൈ കടിച്ചെന്നും പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞു. ഇത് വിശ്വസിച്ച കുട്ടിയുടെ മാതാപിതാക്കൾ അയൽവാസികളെയും സെക്യൂരിറ്റി ജീവനക്കാരെയും വിവരമറിയിച്ചു. ഉടനെ അവർ അപ്പാർട്ട്മെന്റിന്റെ ഗേറ്റ് അടച്ചു. അപ്പോഴാണ് അവിടെ നിൽക്കുന്ന ഒരു ഡെലിവറി ഏജന്റിന് നേരെ പെൺകുട്ടി കൈ ചൂണ്ടിയത്. അയാളാണ് ടെറസിന് മുകളിലേക്ക് കൊണ്ടുപോയത് എന്ന് ഉറപ്പിക്കുകയും ചെയ്തു. തുടർന്ന് ഇയാളെ മർദ്ദിക്കുകയും പിന്നീട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
advertisement
Also Read-ശരീരം മുഴുവൻ ടാറ്റൂ ചെയ്ത് കടക്കെണിയിലായ 43കാരന് ബാങ്ക് വായ്പ നൽകുന്നില്ല
എന്നാൽ പിന്നീട് അയൽവാസിയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പെൺകുട്ടി ഒറ്റയ്ക്കാണ് ടെറസിലേക്ക് പോയതെന്നും മാതാപിതാക്കളോടും പോലീസിനോടും കള്ളം പറയുകയായിരുന്നു എന്നും വ്യക്തമായത്. ദമ്പതികളുടെ മറ്റൊരു കുട്ടിയെ സ്കൂൾ ബസ്സിലേക്ക് കൊണ്ടുവിടാൻ പോയതായിരുന്നു ഇരുവരും . തിരിച്ചു വന്നപ്പോൾ മകളെ കാണാനില്ലെന്നായിരുന്നു മാതാപിതാക്കൾ പോലീസിനോട് പറഞ്ഞത്. ഏകദേശം അര മണിക്കൂറിന് ശേഷമാണ് കുട്ടി ടെറസിൽ ഉണ്ടെന്ന് അറിഞ്ഞത്. എന്നാൽ കുട്ടിയെ വഴക്കു പറയും എന്ന് പേടിച്ച് മാതാപിതാക്കളോട് കള്ളം പറയുകയായിരുന്നുവെന്ന് പെൺകുട്ടി തന്നെ പിന്നീട് സമ്മതിച്ചു.
ആസാം സ്വദേശി ആയ ഡെലിവറി ബോയോട് സംഭവത്തിൽ എതിർ പരാതി നൽകാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് പോലീസ് ചോദിച്ചു. എന്നാൽ കുട്ടികളുടെ മാതാപിതാക്കളുടെ സാഹചര്യം മനസ്സിലാക്കുന്നു എന്നും ജോലി നിർത്തി ബാംഗ്ലൂരിൽ നിന്ന് തന്റെ സ്വദേശത്തേക്ക് പോകാനായി പ്ലാൻ ചെയ്തിരിക്കുകയായിരുന്നു എന്നും അയാൾ പറഞ്ഞു. മാതാപിതാക്കൾക്കെതിരെ പരാതി നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും ഡെലിവറി ബോയ് അറിയിച്ചു.