50 കോടിയുടെ പട്ടിയെന്ന ഇയാളുടെ അവകാശവാദം സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്(എഫ്എഎംഎ)ലംഘിച്ചോ എന്ന് അന്വേഷിക്കുന്നതിനായാണ് ഇഡി ഉദ്യോഗസ്ഥര്‍ ഇവിടെ എത്തിയത്.
നായയുടെ ഉടമസ്ഥന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇത്ര വിലയേറിയ പട്ടിയെ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഉടമയ്ക്ക് ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നതിനായി അയാള്‍ കെട്ടിച്ചമച്ചതാണ് ഈ അവകാശവാദമെന്ന് ഉദ്യോഗസ്ഥര്‍ കരുതുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
advertisement
കൊക്കേഷ്യന്‍ ഷെപ്പേര്‍ഡിന്റെയും ചെന്നായയുടെയും സങ്കര ഇനമായ ലോകത്തിലെ ഏറ്റവും വിലയേറിയ നായകളിലൊന്നാണിത് എന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നു. ഈ അവകാശവാദമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവകാശവാദം പരിശോധിക്കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ ഇയാളുടെ വീട് സന്ദര്‍ശിക്കുകയായിരുന്നു. എന്നാൽ ഇയാളുടെ അവകാശവാദം വ്യാജമാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ നായ അയാളുടെ അയല്‍ക്കാരന്റേതാണെന്നും ഒരു ലക്ഷത്തില്‍ താഴെ മാത്രമെ ഇതിന് വിലയുള്ളതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.