TRENDING:

കാറുവാങ്ങാന്‍ പണമില്ല; ഡ്രൈവിംഗ് പാഷനായി ഓട്ടോ വാങ്ങി; കൈയ്യടി നേടി ബെംഗളൂരു സ്വദേശിനി

Last Updated:

ബെംഗളൂരു നഗരത്തിലെ യുവ ഓട്ടോറിക്ഷ ഡ്രൈവറായ സഫുറയെ യാത്രക്കാരിയായ തമ്മ തന്‍വീറാണ് ഒരു യാത്രക്കിടെ പകര്‍ത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഏറെ നാള്‍ ആഗ്രഹിച്ച കാര്യം പിന്തുടര്‍ന്ന് നേടുമ്പോള്‍ കിട്ടുന്നത് ചില്ലറ സന്തോഷമൊന്നുമായിരിക്കില്ല. ബെംഗളൂരു സ്വദേശിനിയായ ഒരു യുവതി ഡ്രൈവിംഗിനോടുള്ള തന്റെ പ്രണയവും അത് തന്റെ തൊഴിലാക്കി മാറ്റിയതിനെക്കുറിച്ചും വിവരിക്കുന്ന വീഡിയോ ഇക്കഴിഞ്ഞ ദിവസങ്ങിളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
News18
News18
advertisement

ബെംഗളൂരു നഗരത്തിലെ യുവ ഓട്ടോറിക്ഷ ഡ്രൈവറായ സഫുറയെ യാത്രക്കാരിയായ തമ്മ തന്‍വീറാണ് ഒരു യാത്രക്കിടെ പകര്‍ത്തിയത്. അവര്‍ ഈ വീഡിയോ സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയായിരുന്നു. വളരെ വേഗമാണ് ഈ വീഡിയോ ഓണ്‍ലൈന്‍ കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

ഡ്രൈവിംഗിനോടുള്ള ഇഷ്ടംകൊണ്ട് ഓട്ടോറിക്ഷാ ഡ്രൈവറായി

ഊബര്‍, ഓല, റാപ്പിഡോ എന്നിവ ബുക്ക് ചെയ്യാന്‍ ശ്രമിച്ചിട്ടും കിട്ടാത്തത് മൂലമാണ് സഫുറയുടെ ഓട്ടോയില്‍ യാത്ര ചെയ്തതെന്ന് തന്‍വീര്‍ പറഞ്ഞു. ''ഒരു പെണ്‍കുട്ടി ഓടിക്കുന്ന ഓട്ടോയില്‍ ഞാന്‍ ആദ്യമായി കയറുകയായിരുന്നു. അതിനാല്‍ തന്നെ അവളോട് ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ ഞാന്‍ തീരുമാനിച്ചു,'' തന്‍വീര്‍ പറഞ്ഞു.

advertisement

''എല്ലാ വാഹനവും ഓടിക്കാന്‍ എനിക്ക് ഇഷ്ടമാണ്. കാര്‍, ഓട്ടോ, ബൈക്ക് എന്നിവയെല്ലാം ഞാന്‍ ഓടിക്കും. എന്നാല്‍ എന്റെ കൈയ്യിലുള്ള പണം കൊണ്ട് ഓട്ടോ മാത്രമെ വാങ്ങാന്‍ കഴിയുള്ളൂ. ഒരു സ്വിഫ്റ്റ് കാര്‍ വാങ്ങാനുള്ള പണം എന്റെ കൈയ്യിലില്ല. അതിനാല്‍ ആദ്യം ഓട്ടോറിക്ഷാ വാങ്ങാമെന്ന് ഞാന്‍ കരുതി. ഭാവിയില്‍ എനിക്ക് കാറ് വാങ്ങാന്‍ ആഗ്രഹമുണ്ട്,'' സഫൂറ പറഞ്ഞു.

തനിക്ക് ഇഷ്ടമുള്ള ജോലി ആസ്വദിച്ച് ചെയ്യുകയാണെന്ന് സഫൂറ പറഞ്ഞു. അതിനാല്‍ തിങ്കളാഴ്ചയായാലും 'ഓ.. ഇന്ന് ജോലിക്ക് പോകണമല്ലോ' എന്ന് തനിക്ക് തോന്നാറില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ''ഞാന്‍ എല്ലാ ദിവസവും ആസ്വദിക്കുന്നു. ഞാന്‍ വളരെയധികം സന്തോഷവതിയാണ്. എന്റെ ഉള്ളില്‍ ഊര്‍ജം നിറഞ്ഞിരിക്കുന്നു,'' അവര്‍ പറഞ്ഞു.

advertisement

ഓട്ടോറിക്ഷ ഓടിക്കാന്‍ തീരുമാനിച്ചപ്പോള്‍ മാതാപിതാക്കള്‍ എന്ത് പറഞ്ഞുവെന്ന് തന്‍വീര്‍ ചോദിച്ചു. ''അമ്മയ്ക്ക് എന്നെ അറിയാം. ആദ്യം അവര്‍ക്ക് അല്‍പം ഭയമുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ വളരെ ധൈര്യശാലിയായ പെണ്‍കുട്ടിയാണെന്നും എനിക്ക് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും അമ്മയ്ക്ക് അറിയാം,'' സഫൂറ പറഞ്ഞു.

''സഫൂറ സ്റ്റീരിയോടൈപ്പുകള്‍ തകര്‍ക്കുകയും സ്ത്രീകളെ പ്രചോദിപ്പിക്കുകയും ചെയ്യുക മാത്രമല്ല, നമ്മുടെ ഹൃദയം പറയുന്നത് പിന്തുടരുകയും നമുക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ചെയ്യുകയും ചെയ്യേണ്ടത് എന്തുകൊണ്ട് പ്രധാന്യമര്‍ഹിക്കുന്നുവെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു,'' യാത്രയ്ക്ക് ശേഷം പോസ്റ്റില്‍ തന്‍വീര്‍ പറഞ്ഞു.

advertisement

സഫൂറയെ അഭിനന്ദിച്ച് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സഫൂറ ഏറെ പേർക്ക് പ്രചോദനമാണെന്ന് ഒട്ടേറെപ്പേർ അഭിപ്രായപ്പെട്ടു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
കാറുവാങ്ങാന്‍ പണമില്ല; ഡ്രൈവിംഗ് പാഷനായി ഓട്ടോ വാങ്ങി; കൈയ്യടി നേടി ബെംഗളൂരു സ്വദേശിനി
Open in App
Home
Video
Impact Shorts
Web Stories