നിയമപ്രശ്‌നങ്ങള്‍ അടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കേണ്ടതുണ്ട് എന്നതിനാല്‍ ഗൂഗിളിലെ ഓരോ പ്രവര്‍ത്തനവും അനുമതികളോടെ മാത്രമെ പൂര്‍ത്തിയാക്കാന്‍ കഴിയൂവെന്ന് രാജ് വിക്രമാദിത്യ പറഞ്ഞു. കൂടാതെ ജീവനക്കാര്‍ക്ക് കമ്പനിയില്‍ പരിമിതമായ സാധ്യതകളെയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനപ്പെട്ട ടീമില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ജീവനക്കാര്‍ക്ക് പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരങ്ങളും കുറവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കമ്പനിയിലെ ചില ടീമുകളില്‍ പ്രമോഷന്‍ സാധ്യത കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവില്‍ ഒരു യൂട്യൂബ് ചാനല്‍ നടത്തിവരികയാണ് രാജ് വിക്രമാദിത്യ. ഗൂഗിളില്‍ വര്‍ക് ലൈഫ് ബാലന്‍സിന് പ്രാധാന്യം നല്‍കുന്നുണ്ടെന്നും കൂടാതെ ഭക്ഷണം, സ്പാ, തുടങ്ങിയ സൗകര്യങ്ങളും കമ്പനിയില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിഭാശാലികളായവര്‍ക്ക് ഒപ്പം ജോലി ചെയ്യാനുള്ള അവസരവും ഗൂഗിളില്‍ ലഭിക്കുമെന്ന് ഇദ്ദേഹം തന്റെ പോസ്റ്റില്‍ വ്യക്തമാക്കി.
advertisement