TRENDING:

ഇങ്ങനെ പൂ പറിച്ചാൽ 500 രൂപ പിഴ; ബം​ഗളൂരുവിലെ വാണിങ്ങ് ബോർഡ് വൈറൽ

Last Updated:

''ഏറെ വ്യത്യസ്തമായ ഒരു വാണിങ്ങ് ബോർഡ്'' എന്ന അടിക്കുറിപ്പോടെയാണ് കരിഷ്മ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെടികളിൽ നിൽക്കുന്ന മനോഹരമായ പൂക്കൾ പറിക്കരുത് എന്ന് കുട്ടിക്കാലം മുതലേ പലരും കേൾക്കുന്നൊരു കാര്യമാണ്. ചെടികളിൽ നിൽക്കുമ്പോളാണ് പൂക്കൾക്ക് കൂടുതൽ ഭം​ഗി എന്ന കാര്യവും പലർക്കുമറിയാം. എന്നിട്ടും പൂന്തോട്ടങ്ങളിലും പൊതുസ്ഥലങ്ങളിലുമൊക്കെയുള്ള ചെടികളിലെ പൂക്കൾ പലരും പറിക്കാറുണ്ട്. അത്തരക്കാർക്കായി ബം​ഗളൂരു ന​ഗരത്തിൽ പ്രത്യക്ഷപ്പെട്ട ഒരു വാണിങ്ങ് ബോർഡ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
advertisement

കരിഷ്മ എന്നയാളാണ് സമൂഹമാധ്യമമായ എക്സിൽ ഈ വാണിങ്ങ് ബോർഡിന്റെ ചിത്രം പങ്കുവെച്ചത്. ‘ദയവായി പൂക്കൾ പറിക്കരുത്. ഞങ്ങൾ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. ചിരിച്ചുകൊണ്ട് പൂക്കൾ പറിക്കുന്നത് കണ്ട് പിടിക്കപ്പെട്ടാൽ 500 രൂപ പിഴ ഈടാക്കും”, എന്നാണ് വാണിങ്ങ് ബോർഡിൽ എഴുതിയിരിക്കുന്നത്. ”ഏറെ വ്യത്യസ്തമായ ഒരു വാണിങ്ങ് ബോർഡ്” എന്ന അടിക്കുറിപ്പോടെയാണ് കരിഷ്മ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പൂ പറിക്കുമ്പോൾ എങ്ങനെ ചിരിക്കാൻ തോന്നുന്നു എന്ന ചോദ്യമാകാം ഇതെന്നാണ് പോസ്റ്റിനു താഴെ ചിലർ കുറിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സമാനമായ നോട്ടീസ് ബോർഡുകൾ ബെംഗളൂരുവിലെ പാർക്കുകളിൽ മുൻപും പ്രത്യക്ഷപ്പെട്ടിരുന്നു. ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) സ്ഥാപിച്ചവയാണ് ഈ ബോർഡുകൾ. പാർക്ക് സന്ദർശകർക്ക് മാത്രം വേണ്ടിയാണെന്നും ഇവിടെ ജോഗിംഗ് ചെയ്യുന്നതോ ഓടുന്നതോ നിരോധിച്ചിരിക്കുന്നു എന്നുമുള്ള അറിയിപ്പുകളും ചില വാണിങ്ങ് ബോർഡുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. “ആന്റി ക്ലോക്ക് ദിശയിൽ നടക്കരുത്” എന്നായിരുന്നു ഇതിൽ ഒരു ബോർഡിൽ എഴുതിയിരുന്നത്. പാർക്കുകളിലും വൃത്താകൃതിയിലുള്ള നടപ്പാതകളിലും ഇങ്ങനെ നടക്കുന്നത് തടസങ്ങളും കൂട്ടിയിടികളും ഉണ്ടാകും എന്നാണ് ഇതിനു കാരണമായി അധികൃതർ വിശദീകരിച്ചത്. ഈ ബോർഡിന്റെ ചിത്രം റെഡ്ഡിറ്റിൽ ചിലർ ഷെയർ ചെയ്തിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇങ്ങനെ പൂ പറിച്ചാൽ 500 രൂപ പിഴ; ബം​ഗളൂരുവിലെ വാണിങ്ങ് ബോർഡ് വൈറൽ
Open in App
Home
Video
Impact Shorts
Web Stories