നജീബായി പൃഥ്വിരാജ് വെള്ളിത്തിരയിലെത്തിയ 'ആടുജീവിതം' സിനിമയിറങ്ങിയതിന് പിന്നാലെ പലതരത്തിലുള്ള ചർച്ചകൾ ഉയർന്ന സാഹചര്യത്തിലാണ് ബെന്യാമിന്റെ പ്രതികരണം. 'ആടുജീവിതം' ജീവിത കഥയല്ലെന്നും നോവലാണെന്നും പലരുടേയും അനുഭവങ്ങൾ കൂട്ടിച്ചേർത്ത് എഴുതിയ നോവലാണെന്നും ബെന്യാമിൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ‘ആടുജീവിതം’ നോവലിലെ നായകൻ ഷൂക്കൂർ അല്ല നജീബ് ആണെന്നും ബെന്യാമിൻ വ്യക്തമാക്കിയിരുന്നു. അനേകം ഷുക്കൂറുമാരിൽ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ് എന്ന് അദ്ദേഹം കുറിപ്പിലൂടെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
advertisement
ബെന്യാമിന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് കുറിപ്പ്
ഷുക്കൂർ - നജീബ്.
എന്തുകൊണ്ട് എത്രകാലം ഷുക്കൂറിനെ നിങ്ങൾ നജീബ് എന്ന് വിളിച്ചു, അങ്ങനെ അവതരിപ്പിച്ചു എന്ന ചോദ്യം സ്വഭാവികമാണ്. ഷുക്കൂറിന്റെ ഔദ്യോഗിക രേഖകളിൽ എല്ലാം പേര് നജീബ് മുഹമ്മദ് എന്ന് തന്നെ ആണ്. അദ്ദേഹത്തിന്റെ നാട്ടിലെ പേരാണ് ഷുക്കൂർ. അതുകൊണ്ട് ഇത്രയും കാലം അദ്ദേഹത്തെ നജീബ് എന്ന് വിളിച്ചതിൽ ഒരു കള്ളത്തരവും ഇല്ല. പക്ഷേ ആ പേരുകളിൽ നിയമപരമായ ചില സങ്കീർണ്ണ പ്രശ്നങ്ങൾ ഉള്ളതിനാൽ ഞാൻ അതിന്റെ ഉള്ളിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ല.