മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ സംഖ്യകൾ തുച്ഛമാണെങ്കിലും, ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നംഗ്യേൽ വാങ്‌ചുക്, മാരകമായ വൈറസ് പടരാതിരിക്കാൻ മുൻകരുതലുകൾ എടുക്കുന്ന കാരൃത്തിൽ ഒരു ചെറിയ വിട്ടുവീഴ്ചയ്ക്കും തയാറല്ല. പൗരന്മാരുടെ ആരോഗ്യത്തിന് മുൻഗണന നൽകിയതിന് രാജ്യം വീണ്ടും പ്രശംസിക്കപ്പെടുകയും പകർച്ചവ്യാധി സമയത്ത് പോലും അതിന്റെ പ്രശംസനീയമായ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
കോവിഡ് -19 വർദ്ധിപ്പിക്കാൻ സാധ്യതയുള്ള അനധികൃത കടന്നുകയറ്റങ്ങൾ പരിശോധിക്കാനായി ഭൂട്ടാന്റെ കിഴക്കൻ അതിർത്തികളിൽ 5 ദിവസം ട്രെക്കിംഗ് നടത്തിയിരിക്കുകയാണ് അദ്ദേഹം. കോവിഡ് നിയന്ത്രണത്തിലാണെന്ന് ഉറപ്പാക്കാനായിരുന്നു അദ്ദേഹത്തിന്റെ കാൽനടയായുള്ള ഈ നീണ്ട യാത്ര. നംഗിയേൽ രാജാവിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് ട്രെക്കിൽ നിന്ന് ഒന്നിലധികം ചിത്രങ്ങൾ പങ്കുവെക്കുകയും, ജൂൺ 13 ന് തെക്ക്-കിഴക്കൻ ഭൂട്ടാനിലെ ജോമോത്‌ഷാങ്‌ഹയിൽ എത്തിയെന്നും അറിയിച്ചു. റോയൽ ഹൈനെസ് ഗിയാൽഷാബ് ജിഗ്മെ ഡോർജിയും പ്രധാനമന്ത്രി ലിയോൺചെൻ ഡാഷോ ഡോ. ലോട്ടേയും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
ഭൂട്ടാൻ മീഡിയ അസോസിയേഷൻ പ്രസിഡന്റ് ടെൻസിംഗ് ലാംസാങ്, ജൂൺ 14 ന് ട്വിറ്ററിൽ ട്രെക്കിന്റെ ചിത്രങ്ങൾ പങ്കുവച്ചു. അടിക്കുറിപ്പിൽ, കാടുകൾ, മഴ, ഉയർന്ന പാസുകൾ, അട്ടകൾ എന്നിവയിലൂടെ രാജാവ് ട്രെക്കിംഗ് നടത്തി അതിർത്തി പോസ്റ്റുകൾ പരിശോധിക്കുകയും. നിയമവിരുദ്ധമായ ക്രോസിംഗുകൾ നിരീക്ഷിക്കുകയും ചെയ്തു. പകർച്ചവ്യാധി തുടങ്ങിയതിനുശേഷം അതിർത്തികളിലേക്കുള്ള തന്റെ പതിനാലാമത്തെയോ പതിനഞ്ചാമത്തെയോ സന്ദർശനമാണിത്.
മറ്റൊരു ട്വീറ്റിൽ, കൗണ്ടിയുടെ തെക്കൻ അതിർത്തി പ്രദേശങ്ങളിലേക്കുള്ള ഒരു മാസത്തെ യാത്രയിൽ നിന്ന് ടെൻസിംഗ് ലാംസാങ് രാജാവിന്റെ മറ്റൊരു ചിത്രം പങ്കിട്ടു. 5 വയസുകാരന്റെയും നവജാതശിശുവിന്റെയും പിതാവാണ് രാജാവെന്നും എന്നാൽ കഴിഞ്ഞ വർഷം മാർച്ചിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ അവരെ കാണാൻ അവസരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
