വളരെ താഴ്ന്ന നിലയില്‍ നിന്ന് തുടങ്ങി ഇന്ന് ലക്ഷങ്ങള്‍ പ്രതിഫലം നേടുന്ന താരമായി മുനവര്‍ ഫറൂഖി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വരുമാനത്തെപ്പറ്റിയാണ് ഇനി പറയുന്നത്.
ആദ്യ ശമ്പളം
12-ാം വയസ്സില്‍ ഒരു ഗിഫ്റ്റ് ഷോപ്പില്‍ സെയില്‍സ്മാനായി ജോലിയ്ക്ക് കയറിയയാളാണ് മുനവര്‍ ഫറൂഖി. മാസം 850 രൂപയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ശമ്പളം. പിന്നീട് അദ്ദേഹം സ്റ്റാന്‍ഡ് കോമഡിയിലേക്ക് തിരിയുകയായിരുന്നു. ആള്‍ട്ട് ബാലാജി ഷോയില്‍ അവതരിപ്പിച്ച തന്റെ ആദ്യ സ്റ്റാന്‍ഡ് അപ്പ് കോമഡി സ്‌ക്രിപ്റ്റിന് അദ്ദേഹത്തിന് ലഭിച്ച പ്രതിഫലം 10000 രൂപയായിരുന്നു.
advertisement
സ്റ്റാന്‍ഡ് അപ്പ് കോമഡി രംഗത്തെ പ്രതിഫലം
സ്റ്റാന്‍ഡ് കോമഡി രംഗത്ത് എത്തിയ അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് ഒരു സ്റ്റാന്‍ഡ് അപ്പ് ഷോയ്ക്ക് 1.5-2.5 ലക്ഷം വരെയാണ് ഫറൂഖി പ്രതിഫലമായി വാങ്ങുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 11.9 മില്യണ്‍ ആരാധകരാണ് അദ്ദേഹത്തിന് ഫോളോവേഴ്‌സായി ഉള്ളത്.
ലോക് അപ്പ് ഷോയില്‍ നിന്നുള്ള വരുമാനം
ബോളിവുഡ് താരം കങ്കണ റണൗത്ത് അവതാരകയായി എത്തിയ ലോക് അപ്പ് സീസണ്‍ 1 ലും മുനവര്‍ ഫാറൂഖി പങ്കെടുത്തിരുന്നു. ആഴ്ചയില്‍ 2.5- മുതല്‍ മൂന്ന് ലക്ഷം വരെയാണ് അദ്ദേഹത്തിന് അന്ന് പ്രതിഫലമായി ലഭിച്ചത്. 10 ആഴ്ചയ്ക്കിടെ 28-30 ലക്ഷം രൂപയാണ് അദ്ദേഹത്തിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബിഗ് ബോസ് സീസണ്‍ 17 ല്‍ നിന്നുള്ള വരുമാനം
ബിഗ് ബോസ് 17 ല്‍ ആഴ്ചയില്‍ ഏഴ് മുതല്‍ എട്ട് ലക്ഷം വരെയായിരുന്നു മുനവറിന്റെ വരുമാനമെന്നാണ് റിപ്പോര്‍ട്ട്. പതിനഞ്ച് ആഴ്ച നീണ്ടുനിന്ന ബിഗ് ബോസ് ഹൗസിലെ താമസം അദ്ദേഹത്തിന് 1.2 കോടി രൂപ നേടിക്കൊടുത്തിരിക്കാം എന്നാണ് കരുതുന്നത്. സമ്മാനത്തുക കൂടി കൂട്ടിയാല്‍ ഏകദേശം 1.7 കോടി രൂപയോളം മുനവറിന് പ്രതിഫലമായി ലഭിച്ചിരിക്കാമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.