ഇത്തവണ ടോപ്പ് ഫൈവില്‍ ഒരേയൊരു വനിതാ മത്സരാർത്ഥി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒടുവില്‍ അനുമോള്‍ തന്നെ വിന്നറാകുകയും ചെയ്തു എന്നതാണ് ഇത്തവണത്തെ സീസണിന്റെ പ്രധാന പ്രത്യേകത. ഇത് രണ്ടാം തവണയാണ് ബിഗ് ബോസ് മലയാളത്തിന് ഒരു വനിതാ വിജയി ഉണ്ടാകുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ ദില്‍ഷാ പ്രസന്നനനായിരുന്നു വിജയി.
അനുമോള്‍, അനീഷ്, ഷാനവാസ്, നെവിൻ, അക്ബര്‍ എന്നിവരായിരുന്നു ഇത്തവണത്തെ ഫൈനല്‍ ടോപ്പ് ഫൈവില്‍ എത്തിയത്. ഇവരില്‍ അക്ബർ ആദ്യം പുറത്തായി. തുടര്‍ന്ന് യഥാക്രമം നെവിൻ, ഷാനവാസ്, എന്നിവരും പുറത്തായി. പിന്നീട് ബാക്കിയായ അനീഷിനെയും അനുമോളെയും ബിഗ് ബോസ് വീട്ടിലെത്തി മോഹൻലാല്‍ ഗ്രാൻഡ് ഫിനാലെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടുവരികയായിരുന്നു. ഒടുവില്‍ വോട്ടുകള്‍ മാറിമറിഞ്ഞ നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മോഹൻലാല്‍ അനുമോളുടെ കൈ പിടിച്ച് ഉയര്‍ത്തുകയായിരുന്നു.
advertisement
വര്‍ണാഭമായ ചടങ്ങില്‍ മോഹൻലാല്‍ തന്നെ ബിഗ് ബോസ് ട്രോഫി അനുമോള്‍ക്ക് സമ്മാനിച്ചു. 50 ലക്ഷം രൂപയാണ് സമ്മാനത്തുക. കോമണര്‍ റണ്ണറപ്പായി എന്ന ഒരു പ്രത്യേകതയും ഇത്തവണത്തെ ബിഗ് ബോസിനുണ്ട്. മൈജി കോണ്‍ടെസ്റ്റില്‍ വിജയിയായാണ് അനീഷി ടി എ ബിഗ് ബോസില്‍ കോമണറായി മത്സരിക്കാൻ യോഗ്യത നേടിയിരുന്നത്. വലിയ പ്രേക്ഷക പിന്തുണയാണ് അനീഷിനും ലഭിച്ചത്.
