TRENDING:

ഗർർ! സക്കർബർഗിൻ്റെ 'കടുവാ ഷർട്ടിന്' ബിൽ ഗേറ്റ്സിന്റെ പ്രശംസ

Last Updated:

“അവസരത്തിനനുസരിച്ച് വസ്ത്രം ധരിക്കുന്നതിൽ നിങ്ങൾ മിടുക്കനാണ്”

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കഴിഞ്ഞ ദിവസം നടന്ന അനന്ത് അംബാനിയുടെയും രാധിക മെർച്ചൻ്റിൻ്റെയും പ്രീവെഡിങ് ആഘോഷം ആഗോള ശ്രദ്ധ നേടിയിരുന്നു. വിഐപികളുടെ നിറസാന്നിധ്യം മൂന്ന് ദിവസം നീണ്ടു നിന്ന ചടങ്ങിന്റെ മാറ്റുകൂട്ടി. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് മുതൽ മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് വരെ ആഘോഷ പരിപാടികളിൽ പങ്കെടുത്തു. ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും നിരവധി സെലിബ്രിറ്റികളാണ് മൂന്ന് ദിവസവും ജാംന​ഗറിൽ തങ്ങി പരിപാടികളിൽ പങ്കെടുത്തത്.
advertisement

പോപ് ​ഗായിക റിഹാനയുടെ ഇന്ത്യയിലെ ആദ്യത്തെ പ്രകടനം ഉൾപ്പെടെയുള്ള ശ്രദ്ധേയമായ നിമിഷങ്ങൾക്ക് ജാംന​ഗ‍ർ സാക്ഷ്യം വഹിച്ചു. ലോകമെമ്പാടുമുള്ള നിരവധി പ്രശസ്ത ഡിസൈനർമാർ തയ്യാറാക്കിയ വസ്ത്രങ്ങളാണ് അതിഥികൾ ധരിച്ചിരുന്നത്. അത്തരത്തിലുള്ള ഒരു സംഘം ബിൽ ഗേറ്റ്സിൻ്റെയും ശ്രദ്ധ പിടിച്ചുപറ്റി. ഫേസ്ബുക്ക് സ്ഥാപകൻ സക്കർബർഗിൻ്റെ മിന്നി തിളങ്ങുന്ന ഷർട്ടിനെ പ്രശംസിച്ച് ​ഗേറ്റ്സ് സോഷ്യൽ മീഡിയിൽ പോസ്റ്റും ചെയ്തു. “അവസരത്തിനനുസരിച്ച് വസ്ത്രം ധരിക്കുന്നതിൽ നിങ്ങൾ മിടുക്കനാണ്” എന്നാണ് ഇരുവരും ചേ‍ർന്നുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു കൊണ്ട് ബിൽ ​ഗേറ്റ്സ് കുറിച്ചത്.

advertisement

സക്കർബർഗ് തൻ്റെ ഭാര്യ പ്രിസില്ല ചാനുമൊത്താണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. മൂന്ന് ദിവസവും തീമുകൾക്ക് അനുസരിച്ചുള്ള വസ്ത്രങ്ങളാണ് ഇവ‍ർ ധരിച്ചത്. 'എ വാക്ക് ഓൺ ദി വൈൽഡ്‌സൈഡ്' എന്ന തീമിൽ നടന്ന ചടങ്ങിലാണ് മെറ്റാ സിഇഒ എംബ്രോയിഡറി ചെയ്ത 'സുന്ദർബൻസ് ടൈഗ്രസ്' ഷർട്ട് ധരിച്ചത്. ഷർട്ട് മുഴുവൻ സീക്വിനുകളും ഫ്ലോറൽ പ്രിൻ്റുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഷർട്ടിന്റെ മുൻവശത്തായി ഒരു കടുവയുടെ പ്രിന്റും ഉണ്ടായിരുന്നു. പ്രശസ്ത സെലിബ്രിറ്റി ഡിസൈനറായ രാഹുൽ മിശ്രയാണ് ഇത് ഡിസൈൻ ചെയ്തത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൈകൊണ്ടാണ് ഈ ഷർട്ടിൽ എംബ്രോയിഡറി ചെയ്തിരിക്കുന്നത്. ബിൽ ഗേറ്റ്സ് തൻ്റെ കാമുകി പോള ഹർഡിനൊപ്പമാണ് പ്രീം വെഡിങ് ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയത്. മുകേഷ് - നിത അംബാനി ദമ്പതികളുടെ ഇളയ മകനായ അനന്ത് അംബാനിയും എൻകോർ ഫാർമസ്യൂട്ടിക്കൽസ് സിഇഒ വീരേൻ മെർച്ചൻ്റിൻ്റെയും ഷൈല മെർച്ചൻ്റിൻ്റെയും മകൾ രാധിക മെർച്ചൻ്റുമായുള്ള വിവാഹനിശ്ചയം 2023 ജനുവരിയിലായിരുന്നു. അംബാനിയുടെ മുംബൈയിലെ വസതിയായ ആൻ്റിലിയയിൽ വച്ചായിരുന്നു ഈ ചടങ്ങ്. ഈ വർഷം ജൂലൈയിലായിരിക്കും വിവാഹമെന്നാണ് വിവരം.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഗർർ! സക്കർബർഗിൻ്റെ 'കടുവാ ഷർട്ടിന്' ബിൽ ഗേറ്റ്സിന്റെ പ്രശംസ
Open in App
Home
Video
Impact Shorts
Web Stories