കരിമ്പുലി ഒരു തെരുവ് നായയെ ആക്രമിക്കുന്ന വീഡിയോയാണ് ഇന്റർനെറ്റിൽ ആളുകളെ കിടിലം കൊള്ളിച്ചുകൊണ്ട് തരംഗമായി മാറുന്നത്. ഈ അക്രമത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ഐ എഫ് എസ് ഉദ്യോഗസ്ഥയായ സുധ രാമൻ ട്വിറ്ററിൽ പങ്കുവെച്ചതോടെ വീഡിയോ വൈറലായി മാറുകയായിരുന്നു.
Also Read- Explained| ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരുന്നത് എന്തെല്ലാം? അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ
ഒരു മിനിറ്റും 15 സെക്കന്റും ദൈർഘ്യമുള്ള വീഡിയോയിൽ ഒരു മലമ്പ്രദേശത്തെ പാതയിലൂടെ ബ്ലാക്ക് പാന്തർ നടന്നു നീങ്ങുന്നതാണ് കാണാൻ കഴിയുക. അൽപ്പനിമിഷങ്ങൾക്ക് ശേഷം പാന്തർ നടന്നു നീങ്ങി വീഡിയോയിൽ നിന്ന് മറയുന്നു. തൊട്ടടുത്ത സെക്കന്റിൽ ഒരു നായയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേൾക്കാം. പാന്തർ ആ നായയെ ആക്രമിച്ചുകഴിഞ്ഞെന്ന് ഏറെക്കുറെ ആ കരച്ചിലിൽ നിന്നുതന്നെ നമുക്ക് വ്യക്തമാകും. പിന്നീട് കാണുന്നത് പാന്തർ നായയെ കടിച്ചെടുത്തുകൊണ്ട് ആ പ്രദേശത്തു നിന്നും ഓടി മറയുന്നതാണ്.
advertisement
വീഡിയോ പോസ്റ്റ് ചെയ്ത ഐ എഫ് എസ് ഉദ്യോഗസ്ഥ സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. മൈക്രോബ്ലോഗിങ് സൈറ്റിൽ വീഡിയോ ഷെയർ ചെയ്തുകൊണ്ട് അവർ കുറിച്ചത് നായ കരിമ്പുലികൾക്ക് പ്രിയപ്പെട്ട ഇരയാണെന്നാണ്..
ഈ വീഡിയോ ഇതിനകം 25,000 പേരാണ് ഇന്റർനെറ്റിൽ കണ്ടുകഴിഞ്ഞത്. കുറെ യൂസേഴ്സ് വീഡിയോയ്ക്ക് താഴെ തങ്ങളുടെ കമന്റുകളും രേഖപ്പെടുത്തുന്നുണ്ട്.
വനഭൂമിയുടെ കൈയേറ്റം ഇത്തരം ജീവികൾ ജനവാസ പ്രദേശങ്ങളിൽ ഇര പിടിക്കാൻ ഇറങ്ങാനുള്ള കാരണമാകാമെന്ന് ഒരു ഉപഭോക്താവ് ആശങ്ക പ്രകടിപ്പിച്ചു.
ഭൂമിയുടെ നാശത്തിനു പിന്നിലെ യഥാർത്ഥ കുറ്റവാളികൾ നമ്മൾ മനുഷ്യരാണെന്ന് മറ്റൊരാൾ കുറിച്ചു.
മറ്റൊരു ട്വിറ്റർ ഉപയോക്താവ് ആ നായയോടുള്ള സഹതാപം പങ്കുവെച്ചെങ്കിലും ഒപ്പം ഇതൊക്കെ തികച്ചും പ്രകൃതിയുടെ നിയമങ്ങളാണെന്ന് ഓർമിപ്പിക്കുകയും ചെയ്യുന്നു.
വനപ്രദേശത്തിന് അധികം അകലെയല്ലാതെ താമസിക്കുന്ന ഒരു വ്യക്തി ഈ വീഡിയോ കണ്ടപ്പോൾ രാത്രികാലങ്ങളിൽ വനത്തിൽ നിന്ന് കേൾക്കുന്ന അസ്വസ്ഥമായ ചില ഓരിയിടലുകളെ അതോർമിപ്പിച്ചു എന്നെഴുതി.
മറ്റൊരു യൂസറാവട്ടെ ക്രിയാത്മകമായൊരു ക്യാപ്ഷനാണ് ആ വീഡിയോയ്ക്ക് നൽകിയത്, ''ഒരു പൂച്ച നായയെ വേട്ടയാടുന്നു!''.
അൽപ്പം ഗൗരവകരമായ മറ്റൊരു കമന്റും വീഡിയോയ്ക്ക് താഴെ കണ്ടു. അതിങ്ങനെയായിരുന്നു, ''ഭയാനകം! പാന്തറുകൾക്ക് ജനവാസപ്രദേശങ്ങളിൽ വന്ന് ഇര തേടേണ്ടി വരുന്നുണ്ടെങ്കിൽ അതിന് പിന്നിൽ വലിയൊരു കാരണമുണ്ടാകും. വനങ്ങൾ കുറഞ്ഞു വരുന്നതാകുമോ? മനുഷ്യർ വനഭൂമി കൈയേറ്റം ചെയ്യുന്നതുകൊണ്ടാകുമോ?''.
എന്തായാലും വീഡിയോ പേടിപ്പെടുത്തുന്നതാണെങ്കിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതിന്റെ കാരണങ്ങൾ മനസിലാക്കലും അത് ആവർത്തിക്കാതിരിക്കാൻ ശ്രമങ്ങൾ നടത്തേണ്ടതും എന്തുകൊണ്ടും ആവശ്യമാണെന്ന് ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നു.