അമിറ പറയുന്നതനുസരിച്ച് സ്ഥാപനം അടച്ചിടുന്നതിന് പകരം ബോസ് മഞ്ഞു വീഴ്ച സമയത്ത് ഒരു രക്ഷകനായി മാറുകയായിരുന്നു. ബോസ് ലീവ് തരുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അമിറ പോസ്റ്റിൽ പറയുന്നു.
റിപ്പോർട്ടുകൾ അനുസരിച്ച് കഴിഞ്ഞ ആഴ്ചയിൽ ഉടനീളം ഒറിഗണിൽ (Oregon) താപനില ക്രമതീതമായി കുറയുകയും മഞ്ഞു വീഴ്ച ഉണ്ടാവുകയും ചെയ്തിരുന്നു. ചില സ്ഥലങ്ങളിൽ ശൈത്യ കാല മഴയെത്തുടർന്ന് ഹൈപ്പോതെർമിയയുമായി (Hypothermia ) ബന്ധപ്പെട്ട മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അധികൃതർ ഇതേക്കുറിച്ചുള്ള വിവര ശേഖരണവും നടത്തുന്നുണ്ട്. ഒറിഗോണിലെ കാലാവസ്ഥ ഒറ്റ രാത്രികൊണ്ടാണ് നൂറുകണക്കിന് ആളുകളെ അഭയാർത്ഥികളാക്കിയത്.
advertisement
പോർട്ട്ലൻഡിലെ അർബൻ ഫോറസ്ററ് പ്രൊയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു ആർബൊറിസ്റ്റ് (Arborist) ആയ ലിസ ടെഡ് വാൾട്ട് പറയുന്നതനുസരിച്ച് രക്ഷപ്രവർത്തനത്തിനായി നിരവധിപേർ അവരെ വിളിക്കുന്നുണ്ട്. വീടുകളിലേക്കും മറ്റും മരങ്ങൾ മറിഞ്ഞു വീണ സംഭവങ്ങൾ ഏറെയാണെന്നും ഇൻഷുറൻസ് ക്ലെയിം ആവശ്യപ്പെട്ട് നിരവധി പേർ എത്തുന്നുവെന്നും ലിസ പറയുന്നു. കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ലിസ ചൂണ്ടിക്കാട്ടുന്നു.