2021ലാണ് സംഭവമെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യ ഡേറ്റ് ദിനത്തില്‍ ജോഷിന് ചില അസ്വസ്ഥതകള്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം അസുഖബാധിതനായി. തലേദിവസം രാത്രി തന്നെ അദ്ദേഹം ചില അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. ശരീരത്തില്‍ നീര്‍ക്കെട്ടും പാടുകളും ഉണ്ടാകുകയും അമിതമായി വിയര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, പുതിയ വീട്ടിലേക്ക് താമസം മാറിയതുമൂലമുള്ള പ്രശ്‌നങ്ങളാണിതെന്നാണ് അദ്ദേഹം കരുതിയത്.
ഡോക്ടറെ കണ്ട അദ്ദേഹത്തോട് രക്തം പരിശോധിക്കാന്‍ നിര്‍ദേശിച്ചു. ഡേറ്റിംഗ് റദ്ദാക്കേണ്ടതില്ലെന്ന് തീരുമാനിച്ച അദ്ദേഹം ക്ലോയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ഇരുവരും ചേര്‍ന്ന് അത്താഴം തയ്യാറാക്കി. അന്ന് വൈകുന്നേരം ജോഷിന് ആശുപത്രിയില്‍ നിന്ന് വിളിയെത്തി. എത്രയും വേഗം ആശുപത്രിയില്‍ എത്താനായിരുന്നു നിര്‍ദേശം. ആശുപത്രിയില്‍ എത്തിയപ്പോള്‍ ഇരുവരെയും കാത്തിരുന്നത് ഞെട്ടിപ്പിക്കുന്ന വിവരമായിരുന്നു. അദ്ദേഹത്തിന്റെ ലുക്കീമിയ (രക്താര്‍ബുദം) സ്ഥിരീകരിച്ചു.
advertisement
രോഗനിര്‍ണയം ആദ്യം അവരെ വളരെയധികം വിഷമിപ്പിച്ചുവെങ്കിലും ജോഷിന് ആവശ്യമായ പിന്തുണ നല്‍കാനായിരുന്നു ക്ലോയുടെ തീരുമാനം. ജോഷിന്റെ ചികിത്സാ കാലത്ത് മുഴുവന്‍ അവര്‍ അദ്ദേഹത്തോടൊപ്പം നിന്നു. ആശുപത്രിയില്‍ അദ്ദേഹത്തോടൊപ്പം ചെലവഴിച്ചു.
വളരെയധികം വെല്ലുവിളികള്‍ ഉണ്ടായിരുന്നുവെങ്കിലും മികച്ച ചികിത്സ ലഭിച്ചതോടെ ജോഷ് രോഗത്തില്‍ നിന്നും മുക്തി നേടി. 2022ല്‍ തന്റെ ശക്തിയുടെ ഉറവിടമായിരുന്ന ക്ലോയോട് ജോഷ് വിവാഹ അഭ്യര്‍ത്ഥന നടത്തി. 2023ല്‍ അവര്‍ വിവാഹിതരായി. ഇപ്പോള്‍ പൈലറ്റ് ലൈസന്‍സ് നേടാന്‍ ഒരുങ്ങുകയാണ് ജോഷ് എന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.