കഴിഞ്ഞ വര്‍ഷമാണ് റോസിയും കുടുംബവും ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തിയത്. ഗുജറാത്തിലെ കച്ചില്‍ വെച്ചാണ് റോസിയും പവനും കണ്ടുമുട്ടിയത്. ഭാഷയും പ്രായവും തടസമായെങ്കിലും ഇരുവരും പെട്ടെന്ന് തന്നെ സുഹൃത്തുക്കളായി. ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. റോസിയേക്കാള്‍ 21 വയസിന് ഇളയതാണ് പവന്‍. എന്നാല്‍ ഇതൊന്നും ഇരുവരുടെയും പ്രണയത്തിന് തടസമായില്ല. റോസി ബ്രസീലിലേക്ക് തിരിച്ചുപോയശേഷം സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും തങ്ങളുടെ ബന്ധം തുടര്‍ന്നു.
ഇതോടെയാണ് ഒന്നിച്ച് ജീവിക്കാന്‍ ഇരുവരും തീരുമാനിച്ചത്. തുടര്‍ന്ന് ബ്രസീലിലെ തന്റെ കുടുംബത്തെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് ചേക്കാറാന്‍ റോസി തീരുമാനിച്ചു. ഇപ്പോള്‍ ഡല്‍ഹിയില്‍ പവന്റെ കുടുംബത്തോടൊപ്പമാണ് റോസി താമസിക്കുന്നത്. ഉടന്‍ തന്നെ തങ്ങള്‍ വിവാഹിതരാകുമെന്ന് ഇരുവരും വ്യക്തമാക്കി.
advertisement
ജില്ലാ കളക്ടര്‍ക്ക് തങ്ങളുടെ വിവാഹക്ഷണക്കത്ത് നല്‍കിക്കൊണ്ട് തങ്ങളുടെ തീരുമാനം ഇവര്‍ പരസ്യമാക്കുകയും ചെയ്തു. വിവാഹത്തിന് ശേഷം ഇന്ത്യയില്‍ സ്ഥിരതാമസമാക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് റോസി പറഞ്ഞു. നിലവില്‍ ഇവരുടെ വിവാഹത്തിന് നിയമതടസങ്ങളൊന്നുമില്ല. നിലവില്‍ ഫോറിന്‍ മ്യാരേജ് ആക്ട്-1969 പ്രകാരമാണ് ഇന്ത്യന്‍ പൗരന്‍മാരും വിദേശികളും തമ്മിലുള്ള വിവാഹം നടത്തപ്പെടുന്നത്. ഇത്തരത്തില്‍ നടത്തപ്പെടുന്ന വിവാഹങ്ങള്‍ ബന്ധപ്പെട്ട അധികാരസ്ഥാപനങ്ങള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെടണമെന്നുണ്ട്.