അത്തരമൊരു അവസ്ഥയിൽ അകപ്പെട്ട വധുവിന്റെ വീഡിയോ ഇപ്പോൾ തരംഗം തീർത്ത് മുന്നേറുകയാണ്. വധു ഒരു കാര്യം മറന്നു വച്ചു; അതും വിവാഹദിവസം അണിയേണ്ട ബ്ലൗസ്! അതേക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ. എന്നാൽ വധു നിശ്ചയിച്ചുറപ്പിച്ച സമയത്തു തന്നെ കതിർമണ്ഡപത്തിൽ കയറി.
കോക്ക്ടെയ്ൽ പാർട്ടിയിൽ ധരിക്കാൻ വച്ചിരുന്ന ബ്ലൗസ് ഉടൻ തന്നെ വധു അൽപ്പം മാറ്റങ്ങളോടെ തന്റെ ലെഹങ്കയ്‌ക്കു ചേരും വിധം പൊടുന്നനെ തുന്നിപിടിപ്പിച്ചു ധരിച്ചു. വിവാഹവേദിയിലെത്തി വിവാഹത്തിന് കേവലം നാല് മണിക്കൂർ ശേഷിക്കെയാണ് ബ്ലൗസ് എടുത്തില്ല എന്ന കാര്യം വധു ഓർത്തത്.
advertisement
ടാഷിക കൗർ എന്ന ഇൻസ്റ്റഗ്രാം പേജിൽ ഈ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. മേക്കപ്പ് വരെ പൂർത്തിയായപ്പോഴാണ് ബ്ലൗസിന്റെ കാര്യം ഓർത്തത്. ശേഷം കോക്ക്ടെയിൽ വസ്ത്രത്തിലെ ബ്ലൗസ് ലെഹങ്കയ്‌ക്കു മാച്ച് ആവുന്ന തരത്തിൽ മാറ്റപ്പെട്ടു. എന്ത് വിഷയം ഉണ്ടായാലും പോസിറ്റിവിറ്റി കൈവിടരുത് എന്ന് വീഡിയോക്ക് താഴെ ഒരാൾ കമന്റ് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ചുവടെ കാണാം.
Summary: A bride is seen converting a cocktail party dress for the circumstances after missing her wedding blouse on D-Day in a video that recently appeared online. The bride is praised for her prompt action and the seamless, fuss-free execution of the wedding
