1.2 ലക്ഷം ശമ്പളം മതിയായില്ല
സ്വകാര്യ സ്ഥാപനത്തില്‍ എഞ്ചിനീയറായി ജോലിചെയ്യുന്ന വരന് മാസം 1.2 ലക്ഷം രൂപ ശമ്പളമുണ്ട്. ഛത്തീസ്ഗഡിലെ ബാല്‍രാംപുര്‍ സ്വദേശിയായ വരന് ആറ് പ്ലോട്ട് സ്ഥലവും 12 ഏക്കര്‍ ഭൂമിയും സ്വന്തമായുണ്ട്. ഇത്രയധികം സമ്പത്തുണ്ടായിട്ടും സര്‍ക്കാര്‍ ജോലിയില്ലെന്ന് പറഞ്ഞ് വധു വിവാഹത്തില്‍ നിന്ന് പിന്മാറി.
വിവാഹം നടക്കുന്ന അന്ന് രാത്രി വരനും ബന്ധുക്കലും വിവാഹഘോഷയാത്രയായി ചടങ്ങ് നടക്കുന്ന ഗസ്റ്റ് ഹൗസിലെത്തി. ഇതിന് ശേഷം ചില വിവാഹ ചടങ്ങുകള്‍ നടന്നു. ഇതിന് പിന്നാലെയാണ് വരണമാല്യം അണിയുന്ന ചടങ്ങുകള്‍ നടന്നത്. രാത്രി വളരെ വൈകിയാണ് ഈ ചടങ്ങ് നടന്നത്. ശേഷം പുലര്‍ച്ചെ ഒരു മണിക്ക് ശേഷം വരന് സര്‍ക്കാര്‍ ജോലിയില്ലെന്ന കാര്യം വധു അറിഞ്ഞു. തുടര്‍ന്നുള്ള വിവാഹച്ചടങ്ങുകളോട് സഹകരിക്കാന്‍ വധു തയ്യാറായില്ല. വരന്റെയും വധുവിന്റെയും കുടുംബാംഗങ്ങള്‍ വധുവിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചുവെങ്കിലും വധു തന്റെ നിലപാടില്‍ ഉറച്ചുനിന്നു. തന്റെ വരന് സര്‍ക്കാര്‍ ജോലി വേണമെന്ന് നിര്‍ബന്ധമുള്ളതായി അവര്‍ അറിയിച്ചു. വിവാഹച്ചടങ്ങുമായി മുന്നോട്ട് പോകാന്‍ വധു വിസമ്മതിച്ചത് വധുവിന്റെയും വരന്റെയും ബന്ധുക്കളെ അമ്പരിപ്പിച്ചു. വധുവിനെ ബോധ്യപ്പെടുത്തുന്നതിനായി വരന്റെ സാലറി സ്ലിപ് വരെ ബന്ധുക്കള്‍ വധുവിനെ കാണിച്ചു. വരൻ ഫോണിലൂടെ പേ സ്ലിപ്പുകള്‍ വാങ്ങുകയും വധുവിന്റെ വീട്ടുകാരെ കാണിക്കുകയുമായിരുന്നു. ഒരു മാസം 1.2 ലക്ഷം രൂപ വരന് ശമ്പളമായി ലഭിക്കുന്നുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.
advertisement
എന്നിട്ടും വധു തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. ഒടുവില്‍ ചെലവുകള്‍ ഇരുവീട്ടുകാരും പരസ്പരം പങ്കുവെക്കാമെന്ന് തീരുമാനിച്ചു. സംഭവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടില്ല. സ്വകാര്യ മേഖലയെ അപേക്ഷിച്ച് കൂടുതല്‍ തൊഴില്‍ സുരക്ഷയും സ്ഥിരതയും നല്‍കുന്നതാണ് സര്‍ക്കാര്‍ ജോലി.