ആചാരപ്രകാരം അഗ്നിയെ സാക്ഷിയാക്കി വധുവും വരനും വിവാഹവേദിയിലെത്തി. പക്ഷേ, അടിമുടി മൂടുന്ന പിപിഇ കിറ്റായിരുന്നു വധൂവരന്മാരുടെ വേഷം. മന്ത്രങ്ങൾ ചൊല്ലിക്കൊടുക്കുന്ന പുരോഹിതനും പിപിഇ കിറ്റിനകത്ത്. കൊറോണ കാലത്തെ വിവാഹം ഇങ്ങനെയാണ്.
ഞായറാഴ്ച്ചയായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹ ദിവസം പെൺകുട്ടിയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവായി. എന്നാൽ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും പിന്മാറാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹം നടത്താനായിരുന്നു വരന്റെ തീരുമാനം.
You may also like:പ്രായമായപ്പോൾ അമ്മ ബാധ്യതയായി; 99 വയസ്സുള്ള വയോധികയെ വീട്ടിൽ നിന്ന് ഇറക്കിവിട്ട് മക്കൾ
രാജസ്ഥാനിലെ ബാറയിലുള്ള കെൽവാറ കോവിഡ് സെന്ററിലാണ് വിവാഹം നടന്നത്. വധൂവരന്മാർക്ക് ആശംസയറിക്കാൻ അധികമാരും ഉണ്ടായിരുന്നില്ല. ആഘോഷ ചടങ്ങുകളും ഇല്ല. സർക്കാർ നിർദേശങ്ങൾ പാലിച്ച് ലളിതമായ ചടങ്ങിലായിരുന്നു വിവാഹം നടന്നത്.
