പ്രായമായപ്പോൾ അമ്മ ബാധ്യതയായി; 99 വയസ്സുള്ള വയോധികയെ വീട്ടിൽ നിന്ന് ഇറക്കിവിട്ട് മക്കൾ

Last Updated:

ആറ് ആൺമക്കളാണ് സ്ത്രീക്കുണ്ടായിരുന്നത്. മൂത്തയാൾ നേരത്തേ മരിച്ചു. ഇളയ മകൻ ഭിന്നശേഷിക്കാരനാണ്

ഭോപ്പാൽ: 99 വയസ്സുള്ള വയോധികയായ അമ്മയെ വീട്ടിൽ നിന്ന് ഇറക്കി വിട്ട് മക്കൾ. നാല് ആൺ മക്കൾ വീട്ടിൽ നിന്ന് ഇറക്കിവിട്ടതോടെ അമ്മ രണ്ട് ദിവസം കഴിഞ്ഞത് തെരുവിൽ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. അശോക് നഗറിൽ നടന്ന സംഭവം പുറംലോകം അറിയുന്നത് വയോധിക കോടതിയെ സമീപച്ചതോടെയാണ്.
രണ്ട് മാസം മുമ്പാണ് മക്കൾ അമ്മയെ തെരുവിലേക്ക് ഇറക്കി വിട്ടത്. കഴിഞ്ഞ ആഴ്ച്ച അമ്മ ഭോപ്പാൽ ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. അന്തസ്സോടെ ജീവിക്കാൻ മക്കൾ പ്രതിമാസം 10,000 രൂപ ചിലവിന് നൽകണമെന്ന് കാണിച്ച് സ്ത്രീ കോടതിയെ സമീപിക്കുകയായിരുന്നു.
You may also like:കാര്യവട്ടം ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വന്‍ മോഷണം; തെളിവ് നശിപ്പിക്കാന്‍ CCTV ദൃശ്യങ്ങളും അടിച്ചുമാറ്റി മോഷ്ടാവ്
ആറ് ആൺമക്കളാണ് സ്ത്രീക്കുണ്ടായിരുന്നത്. മൂത്തയാൾ നേരത്തേ മരിച്ചു. ഇളയ മകൻ ഭിന്നശേഷിക്കാരനാണ്. ഭർത്താവ് മരിച്ചതോടെ നാല് ആൺ മക്കൾക്കൊപ്പമായിരുന്നു സ്ത്രീ താമസിച്ചിരുന്നത്. രണ്ട് പേർ സർക്കാർ ജോലിക്കാരാണ്. രണ്ട് പേർ കർഷകരും.
advertisement
You may also like:കുട്ടികളെ പീഡിപ്പിച്ചതടക്കം 84 കേസുകളിലെ പ്രതി; 1985ൽ തുടങ്ങിയ പീഡനപരമ്പരകളിലെ പ്രതി പിടിയിലാവുന്നത് 2020ല്‍
2001 ലാണ് സ്ത്രീയുടെ ഭർത്താവ് മരിക്കുന്നത്. ഭർത്താവിന്റെ മരണശേഷം മക്കൾ തന്റെ സ്വത്തുക്കൾ തട്ടിയെടുത്തെന്നും വീട്ടിൽ പീഡനമായിരുന്നുവെന്നും കോടതിയിൽ നൽകിയ പരാതിയിൽ അമ്മ പറയുന്നു. 8 ഏക്കർ ഭൂമി മക്കൾ തട്ടിയെടുത്തു. മാനസികമായും ശാരീരികമായും മക്കൾ തന്നെ ഉപദ്രവിച്ചതായി സ്ത്രീ പറയുന്നു. ദിവസങ്ങളോളം പട്ടിണിക്കിട്ടു. ഒടുവിൽ വീട്ടിൽ നിന്നും പുറത്താക്കിയെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
advertisement
രണ്ട് മാസം മുമ്പാണ് മക്കൾ അമ്മയെ വീട്ടിൽ നിന്നും പുറത്താക്കുന്നത്. രണ്ട് ദിവസം തെരുവിൽ കഴിയേണ്ടി വന്നു. തുടർന്ന് ഭിന്നശേഷിക്കാരനായ മകനാണ് അമ്മയെ ഭോപ്പാലിലേക്ക് എത്തിക്കുന്നത്.
അതേസമയം, അമ്മയെ ആരോപണം നിഷേധിച്ച് മക്കളും രംഗത്തെത്തി. 99 വയസ്സുള്ള അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് ഇവരുടെ വാദം. ഭോപ്പാലിലേക്ക് മാറാൻ അമ്മയാണ് നിർബന്ധം പിടിച്ചതെന്നും മക്കൾ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രായമായപ്പോൾ അമ്മ ബാധ്യതയായി; 99 വയസ്സുള്ള വയോധികയെ വീട്ടിൽ നിന്ന് ഇറക്കിവിട്ട് മക്കൾ
Next Article
advertisement
എ ഐ ഓഫർ നവീകരിച്ച് Jio; ജെമിനി 3 ഇനി എല്ലാ 5ജി ഉപയോക്താക്കൾക്കും
എ ഐ ഓഫർ നവീകരിച്ച് Jio; ജെമിനി 3 ഇനി എല്ലാ 5ജി ഉപയോക്താക്കൾക്കും
  • ജിയോ 5ജി ഉപയോക്താക്കൾക്ക് ജെമിനി 3 എ ഐ മോഡൽ സൗജന്യമായി ലഭ്യമാകും.

  • ജിയോ 5ജി ഉപയോക്താക്കൾക്ക് 18 മാസത്തേക്ക് ഗൂഗിൾ എ ഐ പ്രോ സേവനം സൗജന്യമായി ലഭിക്കും.

  • ജിയോയുടെ ഗൂഗിൾ പ്രോ ആനുകൂല്യം ഇനി എല്ലാ 5ജി ഉപയോക്താക്കൾക്കും ലഭ്യമാണ്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement