ഒരിക്കല്‍ വരേ തമാശരൂപേണ നല്‍കിയ ഒരു പരസ്യമാണ് ഈ പ്രൊഫഷനിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. 'വിവാഹത്തെപ്പറ്റി എന്തെങ്കിലും സംശയങ്ങളുള്ളവരോ അല്ലെങ്കില്‍ ഇപ്പോള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കാത്തവരോ ശ്രദ്ധിക്കുക. നിങ്ങളുടെ വിവാഹം ഞാന്‍ മുടക്കിത്തരാം,' എന്നായിരുന്നു ഒരിക്കല്‍ വരേ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
വെറും 500 യൂറോ (47000രൂപ) തന്നാല്‍ മതിയെന്നും വിവാഹം മുടക്കിത്തരാമെന്നുമായിരുന്നു വരേയുടെ ഉറപ്പ്. തൊട്ടുപിന്നാലെ നിരവധി പേരാണ് വരേയ്ക്ക് മെസേജ് അയയ്ക്കാന്‍ തുടങ്ങിയത്. നിരവധി വധുവരന്‍മാര്‍ തങ്ങളുടെ വിവാഹം മുടക്കിത്തരുമോ എന്ന് അഭ്യര്‍ത്ഥിച്ച് വരേയ്ക്ക് മെസേജ് അയയ്ക്കാന്‍ തുടങ്ങി. ഇതോടെയാണ് വിവാഹം മുടക്കല്‍ ഒരു പ്രൊഫഷനായി സ്വീകരിക്കാന്‍ വരേ തീരുമാനിച്ചത്.
advertisement
നിലവില്‍ ഡിസംബര്‍ വരെ നിരവധി വിവാഹങ്ങള്‍ മുടക്കാനുള്ള ഓര്‍ഡറുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും വരേ പറഞ്ഞു. തമാശയ്ക്ക് തുടങ്ങിയ ഒരു പരസ്യം തന്നെ ഇങ്ങനെയൊരു പ്രൊഫഷനിലേക്ക് കൊണ്ടെത്തിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും വരേ പറഞ്ഞു. വിവാഹം മുടക്കലിനിടെ ചിലപ്പോള്‍ ബന്ധുക്കളുമായി സംഘട്ടനങ്ങളും വേണ്ടിവന്നേക്കാം. ഇതിനെല്ലാം പ്രത്യേകം പണം നല്‍കണമെന്നും വരേ പറഞ്ഞു.
ഓരോ അടിയ്ക്കും 50 യൂറോ പ്രത്യേകമായി ഈടാക്കാറുണ്ടെന്നും വരേ പറഞ്ഞു. അതേസമയം ഈ മേഖലയില്‍ കുപ്രസിദ്ധരായ മറ്റ് ചില വിവാഹം മുടക്കല്‍ വിദഗ്ധരുമുണ്ട്. മിസിസിപ്പിയിലെ സാന്‍ഡ്ര ലിന്‍ ഹെന്‍സണ്‍ എന്ന 56കാരിയാണ് ഈ പട്ടികയിലെ പ്രമുഖ. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഒരു വിവാഹസ്ഥലത്തെത്തിയ ഇവര്‍ നവവധുവരന്‍മാരുടെ സമ്മാനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. ഇവരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.