മഹാരാഷ്ട്രയിലാണ് സംഭവം. സണ്ണി ലിയോണി സിനിമയിലെ 'മേരെ സയാൻ സൂപ്പർസ്റ്റാർ' എന്ന ഗാനത്തിന് ചുവടുവച്ചാണ് വധു വിവാഹ മണ്ഡപത്തിലേക്ക് പ്രവേശിക്കുന്നത്. വിവാഹവസ്ത്രത്തിലും വളരെ അനായാസമായാണ് വധു നൃത്തച്ചുവടുകളുമായി നീങ്ങുന്നത്. സൺഗ്ലാസ് വച്ച് കൂളായുള്ള വധുവിന്റെ മുഖഭാവവും ഏറെ രസകരമാണ്.
Also Read ക്ലാസ് മുറിയിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ വിവാഹം; വീഡിയോ വൈറൽ; ഇരുവരെയും പുറത്താക്കി അധികൃതർ
മനോഹരമായ ചുവടുകള്‍ക്കൊടുവില്‍ വേദിയിലെക്കത്തുന്ന വധു വരന്റെ കൈകളില്‍ ചുംബിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. നിരവധിപേരാണ് വധുവിനെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്.
advertisement
സാരിയും ആഭരണങ്ങളും ധരിച്ച് ഇത്ര ആത്മവിശ്വാസത്തോടെ ചുവടുകള്‍ വെച്ച യുവതിയെ അഭിനന്ദിച്ചേ മതിയാവൂ എന്നും സ്വന്തം വിവാഹത്തിനല്ലെങ്കില്‍ പിന്നെപ്പോഴാണ് ഇത്രയും സന്തോഷം പ്രകടിപ്പിക്കേണ്ടത് എന്നുമാണ് പലരും ചോദിക്കുന്നത്.
