ക്ലാസ് മുറിയിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ വിവാഹം; വീഡിയോ വൈറൽ; ഇരുവരെയും പുറത്താക്കി അധികൃതർ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഇരുവരുടെയും ക്ലാസ് മുറിയിലെ വിവാഹം പെൺകുട്ടിയുടെ ബന്ധുവായ വിദ്യാർത്ഥിയാണ് മൊബൈൽ ഫോണിൽ പകർത്തിയത്.
ക്ലാസ് മുറിയിൽ വിവാഹിതരായ ഹയർ സെക്കൻഡറി വിദ്യാർഥികളെ പുറത്താക്കി കോളജ് അധികൃതർ. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലുള്ള ജൂനിയർ കോളജിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത ആൺകുട്ടി അതേ ക്ലാസിലെ പെൺകുട്ടിയുട കഴുത്തിൽ താലി കെട്ടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് കോളജ് അധുകൃതർ ഇരുവരെയും പുറത്താക്കിയത്.
ഇരുവരുടെയും ക്ലാസ് മുറിയിലെ വിവാഹം പെൺകുട്ടിയുടെ ബന്ധുവായ വിദ്യാർത്ഥിയാണ് മൊബൈൽ ഫോണിൽ പകർത്തിയത്. ആരെങ്കിലും എത്തുന്നതിന് മുൻപ് പെൺകുട്ടിയുടെ നെറ്റിയിൽ സിന്ദൂരം ചാർത്താൻ ആൺകുട്ടിയോട് ഈ വിദ്യാർത്ഥിനി നിർദ്ദേശിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഒരു ഒഴിഞ്ഞ ക്ലാസ് മുറിയിലാണ് വിവാഹം നടന്നത്. സംഭവം നടന്നത് നവംബറിലായിരുന്നെന്നാണ് വിവരം. ഇരുവരും പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളാണ്.
advertisement
ഫോട്ടോ എടുക്കുന്നതിനായി രണ്ടു പോരും അടുത്തടുത്ത് നിർക്കാൻ വിദ്യാർത്ഥിനി നിർദ്ദേശിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. സംഭവത്തിൽ മൂന്നൂ വിദ്യാർഥികൾക്കും കോളേജ് പ്രിൻസിപ്പൽ ടി.സി നൽകിയെന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം ആരാണ് ഈ വീഡിയോ പുറത്തുവിട്ടതെന്ന് വ്യക്തമല്ല. അതേക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകാനും തീരുമാനിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 04, 2020 6:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ക്ലാസ് മുറിയിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ വിവാഹം; വീഡിയോ വൈറൽ; ഇരുവരെയും പുറത്താക്കി അധികൃതർ










