വിവാഹത്തിനു മുന്നോടിയായി ഉള്ള എല്ലാ ചടങ്ങുകളും നടത്തുകയും ചെയ്തു. എന്നാൽ വിവാഹ ദിവസത്തിലെ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ അമ്മ പുകവലിക്കുകയും ഗാനത്തിനൊപ്പം നൃത്തം വയ്ക്കുകയും ചെയ്തു. ഇത് വരനെ വല്ലാതെ ചൊടിപ്പിച്ചു. ആഘോഷമായി വരനെ അതിഥികൾക്കൊപ്പം മണ്ഡപത്തിലേക്ക് സ്വീകരിക്കുന്ന ചടങ്ങുകൾ നടക്കുന്നതിനിടയിലാണ് വധുവിന്റെ അമ്മ സിഗരറ്റ് വലിച്ചു കൊണ്ട് ഡിജെ ഗാനത്തിനൊപ്പം നൃത്തം വെച്ചത്.
ഇതിൽ അസംതൃപ്തനായ വരൻ ഉടൻ തന്നെ വിവാഹ ചടങ്ങുകൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ തന്നെ താൻ വിവാഹത്തിൽ നിന്നും പിന്മാറുന്നതായി അറിയിക്കുകയും ചെയ്തു. തുടർന്ന് ഇരു വീട്ടുകാരും തമ്മിൽ വാക്കു തർക്കം ഉണ്ടായി. വിവാഹം നിർത്തി വെച്ച് വരനും കൂട്ടരും മടങ്ങുകയും ചെയ്തു. ഒടുവിൽ ഇരു വീട്ടുകാരും ചേർന്ന് പ്രശ്ന പരിഹാരത്തിനായി ചർച്ച നടത്തി. ശേഷം ഇരുവിഭാഗവും വിവാഹവുമായി മുൻപോട്ടു പോകാൻ തീരുമാനിക്കുകയും ചെയ്തു.