പരസ്യത്തിൽ അഭിനയിച്ച മോഡൽ തന്റെ വലതു ചെവിയിൽ ഒരു കോക്ലിയർ ഇംപ്ലാൻറ് ഘടിപ്പിച്ചിരുന്നു. കോക്ലിയർ ഇംപ്ലാന്റോടെ ഒരു മോഡലിനെ ആദ്യമായി പരസ്യത്തിൽ അഭിനയിപ്പിക്കുന്നത് ഈ ഫാഷൻ ബ്രാൻഡ് ആണ്. അഭിന്ദനാർഹമായ ഈ ചുവടു വെപ്പിന്റെ പേരിൽ നിരവധി പേരാണ് എ എസ് ഓ എസിന് ആശംസകളുമായി എത്തുന്നത്. ജനിക്കുമ്പോഴേ കേൾവിശക്തി ഇല്ലാതിരുന്ന ഈ മോഡലിന്റെ പേര് നതാഷ ഗൗരി എന്നാണ്.
ഏഷ്യ സ്മിത്ത് എന്ന ട്വിറ്റർ ഉപയോക്താവ് കോക്ലിയർ ഇംപ്ലാന്റ് ഉപയോഗിക്കുന്ന ഒരു മോഡലിനെ പരസ്യത്തിനായി തെരഞ്ഞെടുത്ത ഫാഷൻ ബ്രാൻഡിന്റെ ശ്രമത്തെ അഭിനന്ദിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടതോടെയാണ് ഈ പരസ്യം വൈറലായി മാറിയത്. തുടർന്ന് പങ്കുവെച്ച കുറിപ്പിൽ ആദ്യത്തെ പോസ്റ്റിൽ കോക്ലിയർ ഇംപ്ലാന്റിനെ ഹിയറിങ് എയിഡ് എന്ന് തെറ്റായാണ് പരാമർശിച്ചതെന്നും അവർ വ്യക്തമാക്കി.
ബധിരരോ കേൾവിക്കുറവ് ഉള്ളവരോ ആയ ആളുകൾക്ക് ഓഡിറ്ററി നെർവിനെ ഉത്തേജിപ്പിച്ച് ശബ്ദത്തെ അനുഭവവേദ്യമാക്കി മാറ്റാൻ ശസ്ത്രക്രിയയിലൂടെ ചെവിയിൽ ഘടിപ്പിക്കുന്ന ഉപകരണമാണ് കോക്ലിയർ ഇംപ്ലാന്റ്. എന്നാൽ ഹിയറിങ് എയിഡ് എന്ന ശ്രവണസഹായി നീക്കം ചെയ്യാൻ കഴിയുന്ന ഉപകരണമാണ്. കേൾവിക്കുറവുള്ള ആളുകൾക്ക് കേൾക്കുന്ന ശബ്ദത്തിന്റെ ഉച്ചത വർദ്ധിപ്പിക്കാനാണ് ഹിയറിങ് എയിഡ് ഉപയോഗിക്കുന്നത്.
ഹിറ്റ്ലറിന്റെ സിഗാർ ബോക്സ് ഉൾപ്പെടെയുള്ളവ ലേലത്തിൽ വിറ്റ് ഒരു കമ്പനി; രൂക്ഷവിമർശനവുമായി നിരവധി പേർ
ഇതിനകം ആ സോഷ്യൽ മീഡിയ പോസ്റ്റിന് 32,000 ലൈക്കുകളാണ് ലഭിച്ചത്. നിരവധി ആളുകൾ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നുമുണ്ട്. കമന്റ് ചെയ്ത സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ഒരാൾ തനിക്ക് കേൾവിക്കുറവ് ഉണ്ടെന്നും ശ്രവണസഹായിയെക്കുറിച്ച് പൊതുവെയുള്ള തെറ്റായ ധാരണ കാരണം ഹിയറിങ് എയിഡ് ഉപയോഗിക്കാൻ പലപ്പോഴും ധൈര്യക്കുറവ് തോന്നിയിട്ടുണ്ടെന്നും തുറന്നു പറഞ്ഞു. എന്നാൽ ഈ പരസ്യം കണ്ടതിനു ശേഷം ഹിയറിങ് എയിഡ് ഉപയോഗിക്കുന്നതിൽ യാതൊരു അസ്വാഭാവികതയുംഇല്ലെന്ന് അവർ തിരിച്ചറിഞ്ഞു. ഹിയറിങ് എയിഡിനെക്കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാടുകൾ മാറ്റാനുംഅതിനെ സ്വാഭാവികമായ ഒന്നായി അവതരിപ്പിക്കാനും ഈ പരസ്യത്തിന് കഴിഞ്ഞെന്ന് നിരവധി പേർ സമ്മതിക്കുന്നു.
മോഡൽ നതാഷയും തന്നെ ഈ പരസ്യത്തിൽ അഭിനയിക്കുന്നതിനായി തെരഞ്ഞെടുത്തതിൽ മോഡലിങ് ഏജൻസിയോട് നന്ദി പ്രകടിപ്പിച്ചു കൊണ്ട് രംഗത്തെത്തി. തന്റെമേൽ പൂർണമായ വിശ്വാസം അർപ്പിച്ചതിനും മോഡലിങ് കരിയർ തുടരാൻ സഹായിച്ചതിലും ഏജൻസിയോടുള്ള നന്ദി അവർ പ്രകടിപ്പിച്ചു. തന്നെ സ്വാഗതം ചെയ്തതിനും തന്നിലൂടെ കേൾവിക്ക് പ്രശ്നം നേരിടുന്ന ഒരു ജനവിഭാഗത്തെ പ്രതിനിധീകരിക്കാൻ അവസരം നൽകിയതിനും ഫാഷൻ ബ്രാൻഡ് എ എസ് ഓ എസിനോടും നന്ദി പറയുന്നതായി നതാഷ അറിയിച്ചു.
