സച്ചിന്, മനീഷ, നേഹ ആഷിഷ് തിവാരി എന്നിവരാണ് പരസ്പരം ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. പ്രശസ്തരായ യൂട്യൂബര്‍മാരാണ് ഇവർ. തങ്ങളുടെ ചാനലുകളില്‍ സ്ഥിരമായി വ്‌ളോഗുകളും റീല്‍സും പോസ്റ്റ് ചെയ്യുന്നവരാണിവര്‍. വീഡിയോകളിലൂടെ യൂട്യൂബില്‍ നിന്ന് നല്ല വരുമാനവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.
സച്ചിന്റെ ഭാര്യയാണ് മനീഷ. 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് സച്ചിന്‍രാജ്' എന്ന യൂട്യൂബ് ചാനല്‍ നടത്തിവരികയാണിവര്‍. നേഹയും ഒരു യൂട്യൂബറാണ്. 'നേഹ ആഷിഷ് തിവാരി' എന്ന യൂട്യൂബ് ചാനലിലാണ് ഇവര്‍ തന്റെ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ഇതോടൊപ്പം തന്നെ ഒരു വസ്ത്ര ഡിസൈന്‍ സ്ഥാപനവും ഇവര്‍ നടത്തിവരുന്നുണ്ട്.
advertisement
ടിക് ടോക്ക് വീഡിയോകളിലൂടെയാണ് നേഹ പ്രശസ്തയായത്. തന്റെ ഭര്‍ത്താവിനോടൊപ്പമുള്ള വീഡിയോകളാണ് നേഹ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ഭര്‍ത്താവിന്റെ മരണശേഷം നേഹ തന്റെ സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. നേഹയ്ക്ക് ഒരു മകളുമുണ്ട്. നിലവില്‍ അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമാണ് നേഹ കഴിയുന്നത്.
ഈയടുത്തായി സച്ചിനും നേഹയും കൂടുതല്‍ അടുത്തിടപെഴകുന്നുവെന്നും അതില്‍ തനിക്ക് ആശങ്കയുണ്ടെന്നും പറഞ്ഞ് സച്ചിന്റെ ഭാര്യ മനീഷ തന്റെ യൂട്യൂബ് ചാനലില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് ഇവര്‍ തമ്മിലുള്ള പ്രശ്‌നത്തിന്റെ പ്രധാനകാരണം. സച്ചിനും നേഹയും വിവാഹേതരബന്ധം നയിക്കുന്നുവെന്നും മനീഷ ആരോപിച്ചു.
സച്ചിനെ ഒരു സഹോദരനെ പോലെയാണ് കാണുന്നതെന്ന് നേഹ പലപ്പോഴും പറഞ്ഞിരുന്നു. പല പരിപാടികളിലും ആഘോഷങ്ങളിലും വെച്ച് ഇവര്‍ കണ്ടുമുട്ടുകയും ചെയ്തു. ഭാര്യയുടെ ആരോപണത്തിന് പിന്നാലെ തന്റെ ഭാഗം ന്യായീകരിച്ച് സച്ചിന്‍ രംഗത്തെത്തി. നേഹയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് സച്ചിന്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
നേഹയുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും സച്ചിന്‍ പങ്കുവെച്ചു. നേഹ തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തിയെന്നും അപ്പോഴും അവരെ താന്‍ 'ചേച്ചി' എന്നാണ് അഭിസംബോധന ചെയ്തതെന്നും സച്ചിന്‍ പറഞ്ഞു. പിന്നീട് തന്റെ പങ്കാളിയില്‍ നിന്ന് അകറ്റാനാണ് നേഹ ശ്രമിക്കുന്നതെന്നും സച്ചിന്‍ ലൈവ് വീഡിയോയില്‍ ആരോപിച്ചു.
ഇതോടെ സച്ചിന് മറുപടിയുമായി നേഹ തിവാരി രംഗത്തെത്തി. തന്നെയും തന്റെ കുടുംബത്തേയും അപമാനിക്കാനാണ് ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് നേഹ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. വൈകാതെ നേഹയുടെ അമ്മയും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടു. മകള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയവരെ ഇവര്‍ കണക്കറ്റ് വിമര്‍ശിച്ചു. സച്ചിനും മനീഷയും അനുരഞ്ജനത്തിലായതോടെ ഈ പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയ അവസ്ഥയിലാണ്.
നേരത്തെ സുമിത് എന്നയാളുമായി നേഹയുടെ വിവാഹം ഉറപ്പിച്ചിരുന്നതാണ്. എന്നാല്‍ ഈ വിവാദങ്ങള്‍ വ്യാപകമായതോടെ ഇവരുടെ വിവാഹനിശ്ചയം മുടങ്ങുകയായിരുന്നു. ബിടെക് പൂര്‍ത്തിയാക്കിയയാളാണ് സച്ചിന്‍. പിന്നീട് ഇദ്ദേഹം യൂട്യൂബില്‍ സജീവമാകുകയായിരുന്നു. 2020ലാണ് സച്ചിന്‍ മനീഷയെ വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും യൂട്യൂബില്‍ വ്‌ളോഗ് ചെയ്യുന്നത് പതിവാക്കി.
