TRENDING:

വിമാനത്തിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയിൽ; ബ്രിട്ടീഷ് തുഴച്ചില്‍ താരത്തിന് രണ്ട് വര്‍ഷത്തേക്ക് വിലക്ക്

Last Updated:

2028, 2032 ഒളിമ്പിക്‌സുകളില്‍ അത്‌ലറ്റുകളെ സഹായിക്കുന്നതിനായുള്ള വേള്‍ഡ് ക്ലാസ് പ്രോഗ്രാമില്‍ നിന്നും താരത്തെ ഒഴിവാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്വന്തം അശ്ശീല വീഡിയോ തന്റെ പൊതു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അപ്‍ലോഡ് ചെയ്ത് പ്രചരിപ്പിച്ച ബ്രിട്ടീഷ് തുഴച്ചില്‍ താരം കര്‍ട്ട്‌സ് ആഡംസ് റോസെന്റല്‍സിന് മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വിലക്ക്. വിമാനത്തില്‍ നിന്നുള്ള ലൈംഗിക പ്രവൃത്തിയുടെ അശ്ശീല ദൃശ്യങ്ങളാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മാര്‍ച്ചിലായിരുന്നു സംഭവം.
കര്‍ട്ട്‌സ് ആഡംസ് റോസെന്റല്‍സ്
കര്‍ട്ട്‌സ് ആഡംസ് റോസെന്റല്‍സ്
advertisement

ഇത് കായികരംഗത്തിന് തന്നെ വലിയ അപകീര്‍ത്തി വരുത്തിവെച്ചതായും ഗുരുതരമായ പെരുമാറ്റ ദൂഷ്യത്തിന് തുല്യമാണെന്നും അച്ചടക്ക സമിതി കണ്ടെത്തി. ഇതോടെ എല്ലാ മത്സരങ്ങളില്‍ നിന്നും പരിശീലനങ്ങളിലും നിന്നും അദ്ദേഹത്തെ രണ്ട് വര്‍ഷത്തേക്ക് വിലക്കി. 2028, 2032 ഒളിമ്പിക്‌സുകളില്‍ അത്‌ലറ്റുകളെ സഹായിക്കുന്നതിനായുള്ള വേള്‍ഡ് ക്ലാസ് പ്രോഗ്രാമില്‍ നിന്നും താരത്തെ ഒഴിവാക്കുകയും ചെയ്തു.

അശ്ശീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ സ്വതന്ത്ര അന്വേഷണത്തിനും വാദം കേള്‍ക്കലിനും ശേഷം അച്ചടക്ക സമിതിയാണ് താരത്തെ വിലക്കാനുള്ള തീരുമാനമെടുത്തതെന്ന് ഭരണ സമിതിയായ പാഡില്‍ യുകെ പറഞ്ഞു. വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതായി അന്വേഷണത്തില്‍ താരം സമ്മതിച്ചു. അതിന്റെ അശ്ശീല സ്വഭാവം കണക്കിലെടുത്ത് പിന്നീട് ഇത് നീക്കം ചെയ്തുവെന്നും ഭരണ സമിതി പറഞ്ഞു.

advertisement

സഭ്യമല്ലാത്തതും അധാര്‍മ്മികവുമായ പെരുമാറ്റം, സോഷ്യല്‍ മീഡിയയുടെ കുറ്റകരമായ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട അച്ചടക്ക നയത്തിന്റെ ലംഘനമാണിതെന്നും പാഡില്‍ യുകെ പവ്യക്തമാക്കി.

തന്റെ സസ്‌പെന്‍ഷന്റെ കാരണം അറിയില്ലെന്നാണ് നേരത്തെ താരം മാധ്യമങ്ങളോട് പ്രതികരിച്ചത്. മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്കം നല്‍കുന്ന സബ്‌സ്‌ക്രിപ്ഷന്‍ വെബ്‌സൈറ്റായ ഓണ്‍ലി ഫാന്‍സിലെ തന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ടതാണിതെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ റോസെന്റല്‍സ് മനപൂര്‍വം മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് അന്വേഷണ സമിതി കണ്ടെത്തി.

അതേസമയം, ശിക്ഷ വളരെ കടുത്തതായി തോന്നിയെന്നും വീഡിയോയില്‍ ഖേദിക്കുന്നില്ലെന്നും 23 കാരനായ റോസെന്റല്‍സ് പിന്നീട് ബിബിസിയോട് പറഞ്ഞു. അത്‌ലറ്റുകള്‍ക്ക് ശരിയായ രീതിയില്‍ ധനസഹായം നല്‍കിയിരുന്നെങ്കില്‍ ഈ വിലക്ക് ഒരിക്കലും സംഭവിക്കുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

advertisement

വീഡിയോ കിറുക്കെന്ന് വിശേഷിപ്പിക്കാന്‍ തോന്നുന്നതാണെങ്കിലും അത് നിയമവിരുദ്ധമല്ലെന്നും ഒരു കായികതാരത്തെ വിലക്കാനുള്ള കാരണമില്ലെന്നും റോസെന്റല്‍സ് അഭിപ്രായപ്പെട്ടു. പാഡില്‍ യുകെയില്‍ നിന്നും തനിക്ക് ലഭിച്ച ഏറ്റവും പുതിയ ധനസഹായം 16,000 പൗണ്ട് ആണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവില്‍ തന്റെ സോഷ്യല്‍ മീഡിയ വീഡിയോകളില്‍ നിന്നായി ഒരു ലക്ഷം പൗണ്ടില്‍ കൂടുതല്‍ സമ്പാദിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ജീവിതത്തില്‍ ആദ്യമായിട്ടാണ് തന്റെ സാമ്പത്തിക സ്ഥിതിയില്‍ ഇത്ര പുരോഗതി കാണുന്നതെന്നും പരിശീലനത്തിന് സ്വന്തമായി പണം കണ്ടെത്തിയത് ആദ്യമായിട്ടാണെന്നും റോസെന്റല്‍സ് വ്യക്തമാക്കി.

advertisement

"ഇത്തരം വീഡിയോകള്‍ നിര്‍മ്മിക്കുന്നതും ജീവിത സാഹചര്യം മെച്ചപ്പെടുന്നതും തമ്മില്‍ നേരിട്ടുള്ള ബന്ധം ഞാന്‍ കണ്ടു. അതുകൊണ്ട് ഇതുപോലുള്ള വീഡിയോകള്‍ ചെയ്യാനുള്ള മാനസികാവസ്ഥയിലായിരുന്നു ഞാന്‍", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എല്ലാവര്‍ക്കും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അച്ചടക്ക നടപടി ആവശ്യമുള്ളിടത്ത് അത് വേണ്ടവിധം സ്വീകരിക്കുമെന്നും പാഡില്‍ യുകെ പ്രസ്താവനയിലൂടെ അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിമാനത്തിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയിൽ; ബ്രിട്ടീഷ് തുഴച്ചില്‍ താരത്തിന് രണ്ട് വര്‍ഷത്തേക്ക് വിലക്ക്
Open in App
Home
Video
Impact Shorts
Web Stories