പാർക്കിങ്ങ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന സ്വന്തം കാറിൽ ഡ്രൈവിംഗ് സീറ്റിലിരുന്ന് പുകവലിക്കുകയായിരുന്നു ഈ യുവാവ്. പുകവലിയുടെ ഇടയിൽത്തന്നെ സാനിറ്റൈസർ പ്രയോഗവും കൂടി നടത്തിയതാണ് തീപിടിക്കാൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. വളരെ പെട്ടന്നു കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് ചാടിയതുകൊണ്ട് യുവാവ് ചെറിയ പൊള്ളലുകളോടെ രക്ഷപ്പെട്ടു.
മോണ്ട്ഗോമെറി കൗണ്ടിയിലെ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വക്താവായ പീറ്റ് പിരിങ്ങർ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ, ഒരു തുറസ്സായ പാർക്കിംഗ് സ്ഥലത്ത് പെട്ടന്ന് ഒരു കാറിനുള്ളിൽ നിന്ന് തീ ആളി പടരുന്നതും ഡ്രൈവർ ചാടി ഇറങ്ങന്നതും കാണാം. തക്കസമയത്ത് അഗ്നിശമന സേനാംഗങ്ങൾ എത്തിയത് കൊണ്ട് സ്ഥിതിഗതികൾ നിയന്ത്രിക്കാനായി.
advertisement
വായുസഞ്ചാരമില്ലാത്ത കാറിനുള്ളിൽ വെച്ച് പുകവലിക്കുകയും അതിനൊപ്പം സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്തതാണ് തീപ്പിടുത്തത്തിന് കാരണമെന്ന് പീറ്റ് പിരിങ്ങർ ട്വിറ്ററിൽ കുറിച്ചു.
Also Read സോഷ്യൽ മീഡിയയിൽ വൈറലായി സ്ലാഷ് ജീൻസ്; കീറിയ ജീൻസിന്റെ മീമുകളുമായി ട്രോളന്മാർ
ഡ്രൈവർ വാഹനത്തിൽ നിന്ന് ചാടിയിറങ്ങുന്നത് കണ്ടുനിന്ന ആളുകൾ 911 എന്ന എമർജൻസി നമ്പറിലേക്ക് വിളിച്ചതായി വക്താവ് ട്വിറ്ററിൽ മറ്റൊരു പോസ്റ്റിൽ കുറിച്ചു. നിർത്തിയിട്ട കാറിലിരുന്ന് പുകവലിക്കിടെ സാനിറ്റൈസറും ഉപയോഗിച്ചതാണ് തീപിടുത്തത്തിനു കാരണമെന്നും, പൊള്ളലേറ്റ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.
അഗ്നിശമന സേനാംഗങ്ങൾ പങ്കുവെച്ച ചിത്രത്തിൽ കാർ പൂർണമായും കത്തി നശിച്ചത് കാണം. അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളിൽ അഗ്നിശമനസേന, ചൂട് കാലാവസ്ഥയിൽ ഹാൻഡ് സാനിറ്റൈസർ വാഹനങ്ങളിൽ സൂക്ഷിക്കുന്നതിനെക്കുറിച്ച് 2002 മുതൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൊറോണ വൈറസ് ബാധയെ തുടർന്ന് മാസ്കിനൊപ്പം ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് സാനിറ്റൈസറുകളും. പുറത്തേക്കിറങ്ങുന്നവർ മാത്രമല്ല വീട്ടിലുളളവർ പോലും സാനിറ്റൈസറുകൾ ഇപ്പോൾ സ്ഥിരമായി ഉപയോഗിക്കാറുണ്ട്. എന്നാൽ സാനിറ്റൈസറുകൾ അശ്രദ്ധയോടെ ഉപയോഗിക്കുന്നതു കാരണം അപകടങ്ങളും വർധിച്ചിരിക്കുകയാണ്. ഇതിനേത്തുടർന്ന് അഗ്നിശമന സേന വിഭാഗം ജനങ്ങൾക്ക് ബോധ വത്കരണവും നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഹൈദരാബാദിനടുത്ത് മിയാപ്പൂരിൽ 5000 ലിറ്റർ സാനിറ്റൈസറുമായി പോയ ട്രക്കിന് തീപിടിച്ചിരുന്നു. സാനിറ്റൈസർ ചോർന്നതാണ് ട്രക്കിന് തീപിടിക്കാൻ കാരണം.
ഹരിയാനയിലെ റിവാഡിയിൽ സാനിറ്റൈസർ ഉപയോഗിച്ച ശേഷം ഗ്യാസ് അടുപ്പിന് അരികില്‍ നിന്നയാൾക്ക് പൊള്ളലേറ്റു. 30 ശതമാനം പൊള്ളലേറ്റയാളെ ഡല്‍ഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഹാൻഡ് സാനിറ്റൈസറിലെ ആൽക്കഹോളിന്റെ അംശമാണ് തീപടരുന്നതിന് കാരണമാകുന്നത്. അതുകൊണ്ട് തന്നെ സാനിറ്റൈസർ ബോട്ടിലുകൾ തീപിടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കരുതെന്ന് വിദഗ്ധർ പറയുന്നു. കൂടാതെ സാനിറ്റൈസറുകൾ പുരട്ടിക്കഴിഞ്ഞാൽ അത് പൂർണമായും ത്വക്കിൽ ആഗിരണം ചെയ്യപ്പെടുന്നത് വരെ കാത്തിരിക്കണമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Keywords:
Link: