പരാതിയുടെ അടിസ്ഥാനത്തിൽ വർനാലി ദേകയുടെ വീടിന് 273 കിലോമീറ്റർ അകലെ താമസിക്കുന്ന അമിതിനെ കൊക്രാജർ കോടതിയിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. സംഭവത്തിൽ നരേഷ് ബരുവ, അബ്ദുൽ സുബൂർ ചൌധരി എന്നിവർക്കെതിരെയും കേസിടുത്തിട്ടുണ്ട്. വർനാലി ദേകയുടെ ചിത്രത്തിന് താഴെ 'ഇന്ന് മേക്കപ്പ് ഒന്നും ഇട്ടില്ലേ മാം' എന്ന കമന്റ് നരേഷ് ബരുവയാണ് പോസ്റ്റ് ചെയ്തത്. ഇതിനാണ് സ്മൈലി ഇമോജിയിട്ട് അമിത് ചക്രവർത്തി പ്രതികരിച്ചത്. നിങ്ങളുടെ പ്രശ്നം എന്താണെന്ന് വർനാലി കമന്റിനോട് തിരിച്ച് പ്രതികരിക്കുന്നുണ്ട്.
advertisement
പോസ്റ്റിനും അതിന് താഴെ വന്ന കമന്റുകളുടെയും സ്ക്രീൻഷോട്ട് ഉൾപ്പെടെയാണ് വർനാലി പരാതി നൽകിയത് എന്നാൽ വർനാലി ഐഎഎസ് ഓഫീസർ ആണെന്നോ ഡെപ്യൂട്ടി കമ്മീഷൻ ആണെന്നോ തനിക്കറിയില്ലായിരുന്നെന്നും ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റിൽ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും അമിത് പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 15, 2025 12:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മേക്കപ്പ് ഒന്നും ഇട്ടില്ലേ എന്ന കമന്റിനു താഴെ ചിരിക്കുന്ന ഇമോജിയിട്ട യുവാവിനെതിരെ കേസ്
