125 വർഷം പിന്നിട്ടു നിൽക്കുന്ന അണക്കെട്ട് പരിധിയിൽ കവിഞ്ഞ് നിറഞ്ഞാൽ ഏതുനിമിഷവും കേരളത്തിലെ അഞ്ച് ജില്ലകൾക്ക് മേൽ ദുരന്തം വിതയ്ക്കാമെന്ന സ്ഥിതിയിലാണ്.
നടൻ പൃഥ്വിരാജ് സുകുമാരൻ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിന്റെ പരിഭാഷ ചുവടെ വായിക്കാം:
"വസ്തുതകളും കണ്ടെത്തലുകളും എന്തായിരുന്നാലും, 125 വർഷം പഴക്കമുള്ള അണക്കെട്ട് ഒരു പ്രവർത്തന ഘടനയായി നിലനിൽക്കുന്നതിന് ഒരു കാരണമോ ഒഴികഴിവോ ഇല്ല! രാഷ്ട്രീയവും സാമ്പത്തികവുമായ വ്യത്യാസങ്ങൾ മാറ്റിവെച്ച്, ശരിയായ കാര്യം ചെയ്യുന്ന സമയമാണിത്. നമുക്ക് സിസ്റ്റത്തെ മാത്രമേ വിശ്വസിക്കാൻ കഴിയൂ, സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാർത്ഥിക്കാം!"
advertisement
"മുഴുവൻ രാജ്യത്തോടും ഞങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുമ്പോൾ ഞങ്ങളോടൊപ്പം ചേരുക. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ നമ്മുടെ അധികാരികൾ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
#DecommissionMullaperiyarDam
#SaveKerala"
ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
"ഡാം പൊട്ടി മരിക്കാൻ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയിൽ സമർപ്പിക്കണം. ഇതെല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകൾ സഹിതം പ്രതിപ്പട്ടികയിൽ വരുന്ന ഒരു മാസ്സ് മരണ മൊഴി. 30 ലക്ഷം മരണ മൊഴികളെ അവഗണിക്കാൻ ഒരു കോടതിക്കും സാധിക്കില്ല.
#savekerala
#decommissionmullaperiyardam"
ജൂഡ് ആന്റണി ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.
സുപ്രീം കോടതി നിജപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ് 142 അടിയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഒക്ടോബർ 23 ഞായറാഴ്ച 136.85 അടിയായി ഉയർന്നു.
ഇത് കണക്കിലെടുത്ത്, ഡാമിൽ നിന്ന് വെള്ളം തുറന്നുവിടുന്നതിനുള്ള നിശ്ചിത പ്രോട്ടോക്കോൾ അനുസരിച്ച് തമിഴ്നാട് സർക്കാർ ആദ്യ മുന്നറിയിപ്പ് നൽകി. 138 അടിയായി ഉയരുകയാണെങ്കിൽ രണ്ടാമത്തെ മുന്നറിയിപ്പിന്റെ ഭാഗമായി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും, 140 അടിയിലെത്തുമ്പോൾ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത് കേരളത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന് തകർച്ചയുണ്ടായാൽ കേരളത്തിലെ അഞ്ച് ജില്ലകളായ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളെ ബാധിക്കും.
പരമാവധി ജലനിരപ്പ് 142 അടിയാണ് എന്നത് ശ്രദ്ധേയമാണ്. കേന്ദ്ര ജലകമ്മീഷന്റെ ഉത്തരവ് പ്രകാരം അണക്കെട്ടിന്റെ ചുമതലയുള്ള തമിഴ്‌നാടിന് വർഷത്തിൽ രണ്ട് തവണ ജലനിരപ്പ് 142 അടിയിൽ നിലനിർത്താം. ഈ നില എത്തിയാൽ മാത്രമേ ഷട്ടറുകൾ ഉയർത്തുകയുള്ളൂ.