TRENDING:

ചില്ലറക്കാരനല്ല ചാറ്റ് ജിപിടി; എഐ പറഞ്ഞത് കേട്ട് ലോട്ടറിയെടുത്ത യുവതിക്ക് 1.32 കോടി രൂപ സമ്മാനം

Last Updated:

ചാറ്റ് ജിപിടിയോട് ചോദിച്ചാണ് സമ്മാനമടിച്ച നമ്പറിലുള്ള ലോട്ടറി എടുത്തതെന്ന് യുവതി പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചാറ്റ് ജിപിടി വഴി പലര്‍ക്കും പണി കിട്ടിയ വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ എഐ ഭാഗ്യം കൊണ്ടുവന്നാലോ...? യുഎസിലെ വിര്‍ജീനിയയില്‍ നിന്നുള്ള ഒരു യുവതിക്ക് ചാറ്റ്ജിപിടിയുടെ ഒരു ചെറിയ സഹായത്തോടെ ലോട്ടറി അടിച്ചു.
News18
News18
advertisement

സെപ്റ്റംബര്‍ 8-ലെ പവര്‍ബോള്‍ നറുക്കെടുപ്പിലാണ് കാരി എഡ്‍വാര്‍ഡ്‌സിന് ലോട്ടറി അടിച്ചത്. 1,50,000 ഡോളര്‍ (ഏകദേശം 1.32 കോടി രൂപ) ആണ് സമ്മാനത്തുക. ചാറ്റ് ജിപിടിയോട് ചോദിച്ചാണ് സമ്മാനമടിച്ച നമ്പറിലുള്ള ലോട്ടറി എടുത്തതെന്ന് അവര്‍ പറയുന്നു.

ഏത് നമ്പറാണ് തിരഞ്ഞെടുക്കേണ്ടതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അതിനാല്‍ ചാറ്റ് ജിപിടിയോട് ഉപദേശം ചോദിച്ചതായും കാരി പറയുന്നു. ചാറ്റ് ജിപിടി  കുറച്ച് നമ്പറുകള്‍ നിര്‍ദ്ദേശിച്ചതായും അവര്‍ പറഞ്ഞു. അങ്ങനെ ചാറ്റ് ജിപിടി നിര്‍ദ്ദേശിച്ചതനുസരിച്ച് കാരി ലോട്ടറി തിരഞ്ഞെടുത്തു. രണ്ട് ദിവസത്തിനുശേഷം ഫോണില്‍ തനിക്ക് ലോട്ടറി അടിച്ചതായുള്ള സന്ദേശം ലഭിച്ചുവെന്നും കാരി വ്യക്തമാക്കി.

advertisement

ആദ്യം ഇതൊരു തട്ടിപ്പാണെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ പവര്‍ബോള്‍ നറുക്കെടുപ്പിലെ സമ്മാനമടിച്ച നമ്പറുമായി താരതമ്യം ചെയ്തപ്പോള്‍ സംഭവം സത്യമാണെന്ന് അവര്‍ക്ക് മനസ്സിലായി. സമ്മാനത്തുക എന്ത് ചെയ്യണമെന്നതിനെ കുറിച്ചും കാരിക്ക് വ്യക്തമായ പ്ലാന്‍ ഉണ്ടായിരുന്നു. ഇത് മറ്റുള്ളവരെ സഹായിക്കുന്നതിനു വേണ്ടി വിനിയോഗിക്കാനാണ് അവര്‍ തീരുമാനിച്ചത്.

അതിനായി കാരി തന്റെ സമ്മാനത്തുക മൂന്ന് ഭാഗങ്ങളായി വിഭജിച്ചു. ഒരു ഭാഗം അസോസിയേഷന്‍ ഫോര്‍ ഫ്രണ്ടോടെമ്പറല്‍ ഡീജനറേഷന്‍ (എഎഫ്ടിഡി) ഗവേഷണത്തിനായി നല്‍കി. 2024-ല്‍ കാരിയുടെ ഭര്‍ത്താവ് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മരണപ്പെട്ടിരുന്നു. ഇതാണ് സമ്മാനത്തുക സംഭാവന ചെയ്യാനുള്ള കാരണം. തുകയുടെ ഒരു വിഹിതം വിശപ്പ് അനുഭവിക്കുന്ന ആളുകളെ പിന്തുണയ്ക്കുന്ന എന്‍ജിഒയായ ഷാലോം ഫാംസിന് നല്‍കി.

advertisement

മൂന്നാമത്തെ വിഹിതം നേവി-മറൈന്‍ കോര്‍പ്‌സ് റിലീഫ് സൊസൈറ്റിക്ക് സംഭാവന ചെയ്തു. സൊസൈറ്റി ഈ തുക സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതിനുവേണ്ടി വിനിയോഗിക്കും. ലോട്ടറിയിലൂടെ നേടുന്ന സമ്മാനത്തുക കാറോ വീടോ വാങ്ങാനും അല്ലെങ്കില്‍ അവധിക്കാലം ചെലവഴിക്കാന്‍ വിനിയോഗിക്കണമെന്നും പലരും സ്വപ്നം കാണുമ്പോള്‍ കാരി തന്റെ ഭാഗ്യം മറ്റുള്ളവരെ സഹായിക്കാന്‍ ഉപയോഗിച്ചു. ചാറ്റ് ജിപിടി പോലുള്ള സാങ്കേതികവിദ്യയില്‍ നിന്നുള്ള ചെറിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്ല രീതിയില്‍ ഉപയോഗിക്കുമ്പോള്‍ അര്‍ത്ഥവത്തായ മാറ്റമുണ്ടാകുമെന്ന് കാരിയുടെ കഥ വ്യക്തമാക്കുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ചില്ലറക്കാരനല്ല ചാറ്റ് ജിപിടി; എഐ പറഞ്ഞത് കേട്ട് ലോട്ടറിയെടുത്ത യുവതിക്ക് 1.32 കോടി രൂപ സമ്മാനം
Open in App
Home
Video
Impact Shorts
Web Stories